നെന്മീൻ
ഉഷ്ണ മിതോഷ്ണ മേഖലാ പ്രദേശങ്ങളിലെ സമുദ്രത്തിൽ കാണപ്പെടുന്ന കടും നീല നിറവും, നീണ്ട ശരീരവുമുള്ള മത്സ്യമാണ് നെന്മീൻ. നല്ല സഞ്ചാര വേഗതയുള്ള ഇവയുടെ മാംസം നല്ല നിലവാരമുള്ളതാണ്. നെന്മീന്റെ മാംസം ഭക്ഷ്യ യോഗ്യമാണ്. കേരളത്തിലെ മത്സ്യവിപണികളിൽ നല്ല വിലമതിക്കുന്ന ഒന്നാണ് നെന്മീൻ.
നെന്മീൻ | |
---|---|
drawing of wahoo | |
NE[1]
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Acanthocybium Gill, 1862
|
Species: | A. solandri
|
Binomial name | |
Acanthocybium solandri |
വിശദീകണം
തിരുത്തുകനീണ്ട ശരീരമുള്ള നെന്മീന്റെ വായുടെ മുകൾഭാഗവും താഴ്ഭാഗവും സാമാന്യത്തിലധികം നീളമുള്ളവയും കൂർത്തതുമാണ്. കടുംനീലയും വെള്ളിയും നിറങ്ങൾ കലർന്ന തിളക്കമാർന്ന ഇവയുടെ തൊലി വളരെ കട്ടികുറഞ്ഞതാണ്. 83 കിലോ വരെ തൂക്കവും 2.5 മീറ്ററോളം നീളവും ഉള്ള നെന്മീനുകളെ കണ്ടത്തിയിട്ടുണ്ട്. 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഇവ കടലിലെ തന്നെ ഏറ്റവും വേഗതയേറിയ മത്സ്യങ്ങളിലൊന്നാണ്. കേരളത്തിലെ ചന്തകളിൽ ഏതാണ്ട് ഒരു കിലോയ്ക്ക് 300 രൂപയോളം വില വരും.
മറ്റു പേരുകൾ
തിരുത്തുകഐക്കുറ ,ഒരിയ നെയ് മീൻ, ഒരിയ മീൻ, നെയ്മീൻ എന്നീ പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു.[3]
പുറംകണ്ണികൾ
തിരുത്തുക- നെന്മീൻ വിവരങ്ങൾ Archived 2010-02-24 at the Wayback Machine.
- നെന്മീൻ ക്ഷാമം[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
തിരുത്തുക- ↑ IUCN 2008. 2008 IUCN Red List of Threatened Species. <www.iucnredlist.org>. Downloaded on 07 February 2009.
- ↑ Cuvier G. & Valenciennes A. (January) 1832. Histoire naturelle des poissons. Tome huitième. Livre neuvième. Des Scombéroïdes. Historie naturelle des poissons. v. 8: i-xix + 5 pp. + 1-509, Pls. 209-245. [Cuvier authored pp. 1-470; Valenciennes 471-509. Date of 1831 on title page. i-xv + 1-375 in Strasbourg edition.]
- ↑ Common names of Acanthocybium solandri[പ്രവർത്തിക്കാത്ത കണ്ണി]