വീരകേസരി

(Virakesari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിൽ പുറത്തിറങ്ങുന്ന ഒരു തമിഴ് ദിനപത്രമാണ് വീരകേസരി. എക്സ്പ്രസ് ന്യൂസ്‌പേപ്പേഴ്സ് ആണ് ഈ ദിനപത്രത്തിന്റെ ഉടമസ്ഥർ.

വീരകേസരി
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)എക്സ്പ്രസ് ന്യൂസ്‌പേപ്പേഴ്സ്
പ്രസാധകർഎക്സ്പ്രസ് ന്യൂസ്‌പേപ്പേഴ്സ്
സ്ഥാപിതം6 ഓഗസ്റ്റ് 1930
രാഷ്ട്രീയച്ചായ്‌വ്സ്വതന്ത്രം
ഭാഷതമിഴ്
ആസ്ഥാനംകൊളംബോ, ശ്രീലങ്ക
Circulation120,000
ഔദ്യോഗിക വെബ്സൈറ്റ്www.virakesari.lk

ചരിത്രം

തിരുത്തുക

1930 ഓഗസ്റ്റ് 6ന് പി.പി.ആർ. സുബ്രഹ്മണ്യനാണ് വീരകേസരി സ്ഥാപിച്ചത്. തമിഴ്നാട്ടിലെ ഒരു പത്രപ്രവർത്തകനായിരുന്നു സുബ്രഹ്മണ്യൻ. "Victorious Lion" എന്ന ആപ്തവാക്യത്തോടെയാണ് വീരകേസരിയുടെ ആദ്യത്തെ ലക്കം പുറത്തിറങ്ങിയത്. ഏകദേശം 20 വർഷത്തോളം സുബ്രഹ്മണ്യനായിരുന്നു പത്രത്തിന്റെ മേധാവി. 1948ൽ സിലോൺ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമായി പൗരത്വ നിയമം നടപ്പിൽ വന്നതോടെ പി.പി.ആർ. സുബ്രഹ്മണ്യൻ തിരികെ ഇന്ത്യയിലേക്ക് മടങ്ങി. ശ്രീലങ്കയിലുണ്ടായിരുന്ന ഒരു കമ്പനിയ്ക്ക് പത്രത്തിന്റെ ഉടമസ്ഥാവകാശം വിൽക്കുകയും ചെയ്തു. 1965ൽ സിംഹള രാഷ്ട്രീയ പാർട്ടി ഈ ദിനപത്രത്തെ ഏറ്റെടുത്തു. 1970ൽ എക്സ്പ്രസ് ന്യൂസ്‌പേപ്പേഴ്സ് വീരകേസരി ദിനപത്രത്തിന്റെ ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങി. ഇന്ന് വീരകേസരി ദിനപത്രത്തിന്റെ ആപ്തവാക്യം തരമാന വഴിയിൽ തെളിവാന തകവൽ എന്നതാണ്. എക്സ്പ്രസ് ന്യൂസ്‌പേപ്പേഴ്സ് ഈ ദിനപത്രം കൂടാതെ ചില വാരികകളും മാസികകളും പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇ-പേപ്പർ

തിരുത്തുക

വീരകേസരി ദിനപത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് 2002ൽ ആരംഭിച്ചു. 2005ൽ ഈ ദിനപത്രത്തിന്റെ ഇ-പേപ്പറും പുറത്തിറങ്ങിത്തുടങ്ങി. ലോകത്തിലെ ആദ്യ തമിഴ് ഇ-പേപ്പറുമാണ് ഇത്.

എഡിറ്റർമാർ

തിരുത്തുക
  • പ്രഭാകരൻ - ഞായറാഴ്ചത്തെ പ്രത്യേക പതിപ്പിന്റെ എഡിറ്റർ.
  • എസ്. ശ്രീകാജൻ - ദിനപത്രത്തിന്റെ എഡിറ്റർ

നേട്ടങ്ങൾ

തിരുത്തുക
  • മികച്ച ഡിസൈനിനുള്ള ജേണലിസം അവാർഡ് (2005)
  • ശ്രീലങ്കയിലെ മികച്ച വാർത്താ വെബ്‌സൈറ്റ് (2010)[1]
  1. "Most Favourite Sri Lankan Website: Competition 2010 Final Results". bestweb.lk. Archived from the original on 2012-01-06. Retrieved 19 January 2012.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വീരകേസരി&oldid=3645406" എന്ന താളിൽനിന്ന് ശേഖരിച്ചത്