വിനായക മിഷൻ മെഡിക്കൽ കോളേജ്

(Vinayaga Mission Medical College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിനായക മിഷൻ മെഡിക്കൽ കോളേജ് (കാരയ്ക്കൽ വിഎംഎംസി എന്നും അറിയപ്പെടുന്നു) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, പുതുച്ചേരി ഗവൺമെൻ്റ്, ഇന്ത്യ ഗവൺമെന്റ് എന്നിവ അംഗീകരിച്ച പുതുച്ചേരി കാരയ്ക്കലിലെ ഒരു മെഡിക്കൽ കോളേജാണ്. തിരുമുരുക കിരുപാനന്ദ വാരിയർ തവത്തിരു സുന്ദര സ്വാമികൾ മെഡിക്കൽ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിറ്റിന് കീഴിലുള്ള വിനായക മിഷൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ ഡോ.എ.ഷൺമുഖസുന്ദരം 1996-ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. 2003-ൽ, വിനായക മിഷൻസ് മെഡിക്കൽ കോളേജും ആശുപത്രിയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും (എംസിഐ), ആരോഗ്യ മന്ത്രാലയത്തിൻ്റെയും, ഇന്ത്യാ ഗവൺമെന്റിന്റെയും സ്ഥിരമായ അംഗീകാരം നേടി.[1]

വിനായക മിഷൻ മെഡിക്കൽ കോളേജ്
തരംAffiliated institution (confers degree from Vinayaka Mission University)
ബിരുദവിദ്യാർത്ഥികൾ150 per year (MBBS)
സ്ഥലംകാരക്കൽ, പുതുച്ചേരി, ഇന്ത്യ
ക്യാമ്പസ്Rural,
വെബ്‌സൈറ്റ്www.vmkvmc.edu.in

വിനായക മിഷൻസ് മെഡിക്കൽ കോളേജ്, സേലത്തെ വിനായക മിഷൻ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ട്രസ്റ്റിന്റെ കീഴിലുള്ള ഒരു ഡീംഡ് കോളേജാണ്.[2] മെഡിക്കൽ കോളേജ് 150 എംബിബിഎസ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു.[3]

സവിശേഷതകൾ

തിരുത്തുക

150 ഏക്കർ കാമ്പസാണ് കാരയ്ക്കലിലെ കീഴകാശകുടിയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജിന്.  നന്നായി സജ്ജീകരിച്ച ലബോറട്ടറികൾ, ക്ലാസ് മുറികൾ, മ്യൂസിയം ഡെമോൺസ്ട്രേഷൻ റൂമുകൾ, പ്രീ & പാരാമെഡിക്കൽസ് എന്നിവയുണ്ട്. പാവപ്പെട്ട രോഗികൾക്ക് സൗജന്യ മെഡിക്കൽ സേവനം നൽകുന്ന സ്ഥാപനത്തിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ഒരു ടീം ഉണ്ട്.

  1. "Home". vmmckkl.com.
  2. "Vinayaka mission medical college".
  3. "Vinayaka Mission Medical College Karaikal". MBBSCouncil.