വിക്ടോറിയൻ സദാചാരം

(Victorian morality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1837 മുതൽ 1901 വരെ ബ്രിട്ടണിലെ രാജ്ഞിയായിരുന്ന വിക്ടോറിയയുടെ കാലത്ത് രാജ്യത്തുടനീളം നിലനിന്നിരുന്ന സദാചാരബോധത്തെയാണു വിക്ടോറിയൻ സദാചാരം എന്നു വിളിക്കുന്നത്. മുൻപുണ്ടായിരുന്ന ജോർജ്ജ് രാജാവിന്റെ കാലത്തുമായി ഇത് പാടെ വ്യത്യാസപ്പെട്ടിരുന്നു. 1851ൽ നടന്ന ഗ്രേറ്റ് എക്സിബിഷനിലാണു ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്[1]. മതം, സദാചാരം, രാഷ്ട്രീയം, വാണിജ്യം എന്നിങ്ങനെ ഇവയെ തരം തിരിക്കാം. ഇവയെല്ലാം ചേർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിലാകമാനം മാറ്റം വരുത്തുകയുണ്ടായി. ഈ പറയുന്ന ധാർമ്മിക വീക്ഷണങ്ങൾ കാർക്കശ്യവും അടിച്ചമർത്തലും അധികാരി വർഗ്ഗത്തെയും പുരോഹിതരെയും ഒക്കെ ചോദ്യം ചെയ്യാൻ പാടില്ലാത്ത അതിന്റെ ഘടന കൊണ്ടും ലോകത്തിലെ ഏറ്റവും മോശം സാമൂഹിക നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രൂപം കൊണ്ട കാലഘട്ടത്തിൽ തന്നെ പരക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒന്നാണ് വിക്ടോറിയൻ സദാചാരമൂല്യങ്ങൾ.

വിക്ടോറിയ
  1. Merriman 2004,p. 749.
"https://ml.wikipedia.org/w/index.php?title=വിക്ടോറിയൻ_സദാചാരം&oldid=4072949" എന്ന താളിൽനിന്ന് ശേഖരിച്ചത്