വെള്ളരിമല

(Vellarimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു മലമ്പ്രദേശമാണ് വെള്ളരിമല. ഇവിടെ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ മലയാണ് വാവുൽ മല.[1]

പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്നതാണ് വെള്ളരിമല (11°27′53.13″N 76°7′30.3″E / 11.4647583°N 76.125083°E / 11.4647583; 76.125083). കാമൽ‌സ് ഹമ്പ് മൌണ്ടൻസ് (Camel's Hump Mountains) എന്നും അറിയപ്പെടുന്നു. കൂടുതലും വനങ്ങൾ മേപ്പാടി വനമേഖലയിലും ചില ഭാഗങ്ങൾ താമരശ്ശേരി ഭാഗത്തും വരുന്നു. വനം വകുപ്പിന്റെ തെക്കേ വയനാട് റേഞ്ചിനു കീഴിലാണ് ഈ മേഖല. തമിഴ് നാടിലെ നീലഗിരി ചുരങ്ങളുമായി ഇതിനെ ചാലിയാർ താഴ്വര വേർതിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2339 മീറ്റർ വരെ പരമാവധി ഉയരമുള്ള ഈ പർവ്വതത്തിലാണു് ചെമ്പ്ര കൊടുമുടി (2100മീറ്റർ ഉയരം) സ്ഥിതി ചെയ്യുന്നതു്. ചാലിയാർ പുഴയുടെ ഒരു പോഷകനദിയായ ഇരുവഞ്ചി ഉത്ഭവിക്കുന്നതു് വെള്ളരിമലയുടെ പടിഞ്ഞാറെ താഴ്വരയിൽനിന്നാണു്.

എത്തിച്ചേരാൻ

തിരുത്തുക

കോഴിക്കോട് നിന്ന് 50 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മുത്തപ്പൻ പുഴ , ആനയ്ക്കാം‌പൊയിൽ എന്നിവിടങ്ങളിൽ നിന്ന് നടപ്പാടതായി ഇവിടേക്ക് എത്തിച്ചേരാം. വഴിയിൽ 6 കി.മി നടന്നാൽ ഒലിച്ചുചാട്ടം എന്ന വെള്ളച്ചാട്ടവും കാണാം.

  1. "Nature's bounty in God's own country". Archived from the original on 2008-12-26. Retrieved 2007-02-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെള്ളരിമല&oldid=4133072" എന്ന താളിൽനിന്ന് ശേഖരിച്ചത്