വാസിൽകിവ് മയോലിക്ക റൂസ്റ്റർ

(Vasylkiv maiolica rooster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാസിൽകിവിലെ മയോലിക്ക ഫാക്ടറിയിൽ വലേരി പ്രോട്ടോറിയേവും നാദിയ പ്രോട്ടോറിയേവയും ചേർന്ന് നിർമ്മിച്ച മോടി പിടിപ്പിക്കാനുള്ള ഒരു വസ്തുവാണ് വാസിൽകിവ് മയോലിക്ക റൂസ്റ്റർ (ഉക്രേനിയൻ: Півник васильківської майоліки). ഉക്രെയ്നിലെ റഷ്യൻ അധിനിവേശ സമയത്ത് (2022) ബോറോഡിയങ്കയിലെ ഒരു വീടിന്റെ ഫോട്ടോ വൈറലായതിന് ശേഷം ഇത് സഹിഷ്ണുതയുടെ പ്രതീകമായി മാറി: ഫ്ലാറ്റ് ഏതാണ്ട് പൂർണ്ണമായും നശിച്ചിട്ടും, ചെറുമുറിയായ ഒരു അടുക്കളയുടെ ചുവർ അതിജീവിച്ചു. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അതിന്റെ മുകളിൽ മോടി പിടിപ്പിക്കാനുള്ള ഒരു മയോലിക്ക റൂസ്റ്റർ ശ്രദ്ധയിൽപ്പെട്ടു.[1]

Vasylkiv maiolica rooster
കലാകാരൻProtoriev Valerii Semenovych, Protorieva Nadiia Yukhymivna
വർഷം1960-1980s
Mediummaiolica

ചരിത്രം

തിരുത്തുക

വാസിൽകിവ് മയോലിക്ക റൂസ്റ്ററിന്റെ ഉത്ഭവം ഉണ്ടായത് 18-ാം നൂറ്റാണ്ടിലാണ്. ഉക്രെയ്നിലെ മൺപാത്ര നിർമ്മാണത്തിന്റെ കേന്ദ്രമായിരുന്നു വസിൽക്കിവ് നഗരം. ഇറ്റലിയിൽ നിന്നുള്ള വിദഗ്ധരായ കരകൗശല വിദഗ്ധരാണ് വാസിൽകിവിൽ മയോലിക്ക മൺപാത്രങ്ങൾ സൃഷ്ടിക്കുന്ന പാരമ്പര്യം ഈ പ്രദേശത്തേക്ക് കൊണ്ടുവന്നത്. പ്രാദേശിക കരകൗശല വിദഗ്ധർ ഇത് കൂടുതൽ വികസിപ്പിച്ചെടുത്തതിന്റെ ഫലമായി ഉക്രേനിയൻ നാടോടി കലയുടെയും സംസ്കാരത്തിന്റെയും പ്രതീകമായി ഇത് മാറി.[2][3]

1960-കളുടെ ആരംഭം മുതൽ 1980-കൾ വരെ വാസിൽകിവിലെ മയോലിക്ക ഫാക്ടറിയിൽ റൂസ്റ്റർ ഉൽപ്പാദിപ്പിച്ചിരുന്നു.[4] ബോറോഡിയങ്കയിലെ തകർന്ന വീട്ടിൽ നിന്ന് റൂസ്റ്ററുമായി നിലനിൽക്കുന്ന കാബിനറ്റിൻ്റെ ഫോട്ടോ ലോകമെമ്പാടും പ്രശസ്തമായതിന് ശേഷം, ഉക്രേനിയൻ മാധ്യമങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളിലെ ആളുകളും ഈ കലാസൃഷ്ടിയിൽ താൽപ്പര്യം പ്രകടിപ്പിച്ചു. ഒരു ഉക്രേനിയൻ ഫോട്ടോ ജേണലിസ്റ്റ് യെലിസവേറ്റ സെർവറ്റിൻസ്‌ക കാബിനറ്റ് ഇത് ശ്രദ്ധിക്കുകയും അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. കൈവ് സിറ്റി കൗൺസിലിൻ്റെ ഡെപ്യൂട്ടി വിക്ടോറിയ ബർദുക്കോവ എല്ലാവരുടെയും ശ്രദ്ധ ഈ റൂസ്റ്ററിലേയ്ക്ക് ആകർഷിക്കുകയും ചെയ്തു.[5]

നാഷനൽ മ്യൂസിയം ഓഫ് ദി റെവല്യൂഷൻ ഓഫ് ഡിഗ്നിറ്റിയിലെ പൊതുപ്രദർശനത്തിനായി കാബിനറ്റിനൊപ്പം റൂസ്റ്ററിനെയും കൊണ്ടുപോയിരുന്നു.[6][7]

ആധികാരികത

തിരുത്തുക
 
2022 ഏപ്രിലിലെ ബോറോഡിയങ്കയിലെ തകർന്ന വീട്ടിൽ അവശേഷിക്കുന്ന കാബിനറ്റിൽ സെറാമിക് റൂസ്റ്റർ

ഈ പണി പ്രോകോപ് ബിഡാസിയുക്കിന്റേതാണെന്നാണ് ആദ്യം തെറ്റിദ്ധരിക്കപ്പെട്ടത്.[1]

വസിൽകിവ് മയോലിക്ക ഫാക്ടറിയിലെ മുഖ്യ കലാകാരനായ സെർഹി ഡെനിസെങ്കോ, റൂസ്റ്ററിന്റെ കർതൃത്വം വലേരി പ്രോട്ടോറിയേവിനും ഭാര്യ നാദിയയ്ക്കും അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.[8][4]

 
ബോറോഡിയങ്ക റൂസ്റ്ററിനൊപ്പമുള്ള പിസങ്ക

ബോംബാക്രമണത്തെ അതിജീവിച്ച് ചുവരിൽ നിലനിന്ന അടുക്കള കാബിനറ്റിനോടൊപ്പമുള്ള റൂസ്റ്റർ ധൈര്യത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും പ്രതീകമായി മാറി. ഇന്റർനെറ്റിലൂടെ ഒരു തമാശ പ്രത്യക്ഷപ്പെട്ടു: "ഈ അടുക്കള കാബിനറ്റ് പോലെ ശക്തമായിരിക്കുക".[5]അജയ്യമായ ഉക്രേനിയൻ ആത്മാവിൻ്റെ പ്രതീകമായും ഇത് പരാമർശിക്കപ്പെടുന്നു.[9]

ഒലക്സാണ്ടർ ഗ്രെഖോവ്, ദിമ കോവാലങ്കോ, ഇൻഷൈർ ദി ക്യാറ്റ് എന്നിവരുടെ ചിത്രീകരണങ്ങളിൽ റൂസ്റ്റർ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനുശേഷം പ്രാദേശിക ഓൺലൈൻ വിപണികളിൽ ഇതിനെക്കുറിച്ച് ആളുകൾ സജീവമായി അന്വേഷിക്കുന്നുണ്ട്.

പൈസാങ്കിയുടെ (ഈസ്റ്റർ മുട്ടകൾ) ജനപ്രിയ തീമുകളിൽ ഒന്നായി റൂസ്റ്റർ മാറിയിരിക്കുന്നു - ഉദാഹരണത്തിന്, ലിത്വാനിയൻ ഡിസൈനർ ലൈംസ് കുഡിക്കിസ് അതിനെ ഒന്നിൽ പ്രതിഷ്ഠിച്ചു.[10] 2022 ഏപ്രിൽ 9-ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ കൈവിലെ സന്ദർശന വേളയിൽ, അദ്ദേഹത്തിനും ഉക്രെയ്ൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കിക്കും [11]സമാനമായ സെറാമിക് റൂസ്റ്ററുകൾ സമ്മാനിക്കുകയുണ്ടായി.[12]

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 "На кухонній шафі, яка вціліла після обстрілів в Бородянці, впізнали керамічного півника з Василькова". Українська правда _Життя. Archived from the original on 2022-04-09. Retrieved 2022-04-09.
  2. Kozak, Svitlana, Ukrainian Folk Art: Vasylkiv Maiolica Rooster, Journal of International Women's Studies, vol. 13, no. 2, 2012, pp. 157-168.
  3. Oksana Kharchenko, Traditional Ukrainian Ceramics
  4. 4.0 4.1 "Чи можливо відновити виробництво васильківських півників, одного з яких подарували Борису Джонсону?". Рукотвори. Archived from the original on 2022-04-25. Retrieved 2022-04-12.
  5. 5.0 5.1 "Історія кухонної шафки з півником: як одне фото з руїн Бородянки стало вірусним". BBC News Україна (in ഉക്രേനിയൻ). Archived from the original on 2022-04-11. Retrieved 2022-04-12.
  6. Павлюк, Олег (2022-04-17). "Кухонна шафка з Бородянки стала надбанням Національного музею Революції Гідності". Suspilne.
  7. "Символ стійкості українців – кухонна шафа з керамічним півником із деокупованої Бородянки – відтепер є надбанням музейного фонду України". www.maidanmuseum.org (in ഉക്രേനിയൻ). Archived from the original on 2022-04-16. Retrieved 2022-04-17.
  8. "Півник з кухонної шафки в Бородянці. Як предмет Васильківської майоліки став символом стійкості України та прославився на весь світ". nv.ua (in ഉക്രേനിയൻ). Archived from the original on 2022-04-11. Retrieved 2022-04-12.
  9. "Вцілілий керамічний півник в Бородянці став символом незламності українського духу". Горинь інфо (in ഉക്രേനിയൻ). Archived from the original on 2022-04-25. Retrieved 2022-04-12.
  10. "ВЕЛИКОДНІ ПОДАРУНКИ НАШИХ ПОБРАТИМІВ — Телеканал I-UA.tv". i-ua.tv (in ഉക്രേനിയൻ). 2022-04-23. Archived from the original on 2022-04-25. Retrieved 2022-04-25.
  11. Дим, Нестор (2022-04-09). ""Півник – символ перемоги": як проста перехожа в Києві завдяки випадковості подарувала Зеленському і Джонсону символічні сувеніри". Новинарня (in ഉക്രേനിയൻ). Archived from the original on 2022-04-09. Retrieved 2022-04-09.
  12. "Джонсону подарували півника з відомої шафки, що вціліла у Бородянці". www.golos.com.ua (in ഉക്രേനിയൻ). Archived from the original on 2022-04-09. Retrieved 2022-04-09.