വാനിഷിങ് റ്റ്വിൻ

(Vanishing twin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മൾട്ടി-ജസ്റ്റേഷൻ ഗർഭാവസ്ഥയിലെ ഒരു ഭ്രൂണമാണ് വാനിഷിങ് റ്റ്വിൻ, റ്റ്വിൻ റിസോർപ്ഷൻ എന്നും അറിയപ്പെടുന്നു. അത് ഗർഭാശയത്തിൽ മരിക്കുകയും ഭാഗികമായോ പൂർണ്ണമായോ വീണ്ടും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.[1][2] ചില സന്ദർഭങ്ങളിൽ, മരിച്ച ഇരട്ടകളെ, പരന്നതും ചർമ്മപടം പോലെയുള്ളതുമായ ഫെറ്റസ് പാപ്പിറേസിയസ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് കംപ്രസ് ചെയ്യപ്പെടുന്നു.[3]

Vanishing twin
A fetus papyraceus shown with its umbilical cord next to the placenta of its dichorionic diamniotic twin
സ്പെഷ്യാലിറ്റിഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി Edit this on Wikidata

വാനിഷിംഗ് റ്റ്വിൻ ഓരോ എട്ട് മൾട്ടിഫെറ്റസ് ഗർഭധാരണങ്ങളിൽ ഒന്നിലും ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും ഇത് അറിയപ്പെടുക പോലുമില്ല.[4] "പ്രതീക്ഷിച്ച ഗർഭച്ഛിദ്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാകാത്ത ഉയർന്ന റിസോർപ്ഷൻ നിരക്ക്, ഗർഭാവസ്ഥയുടെ ആദ്യകാലങ്ങളിൽ ഇടയ്‌ക്കോ പോഷണത്തിനോ മറ്റ് ഘടകങ്ങൾക്കോ വേണ്ടിയുള്ള ഗർഭപിണ്ഡത്തിന്റെ തീവ്രമായ മത്സരത്തെ സൂചിപ്പിക്കുന്നു. മറ്റ് ഇരട്ടകളുടെ കൂടെക്കൂടെയുള്ള നഷ്‌ടമോ പുനഃസ്ഥാപനമോ ഉണ്ടാകുന്നു."[5]

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ വഴിയുള്ള ഗർഭധാരണങ്ങളിൽ, "ഗർഭകാലത്തിന്റെ തുടക്കത്തിൽ ഒന്നിലധികം അമ്നിയോട്ടിക് സഞ്ചികൾ കാണപ്പെടാറുണ്ട്. എന്നാൽ ഏതാനും ആഴ്ചകൾക്കുശേഷം ഒരെണ്ണം മാത്രമേ കാണാനാകൂ, മറ്റൊന്ന് 'അപ്രത്യക്ഷമാവുകയും ചെയ്യും".[6]

  1. Landy HJ, Weiner S, Corson SL, Batzer FR, Bolognese RJ (July 1986). "The "vanishing twin": ultrasonographic assessment of fetal disappearance in the first trimester". American Journal of Obstetrics and Gynecology. 155 (1): 14–19. doi:10.1016/0002-9378(86)90068-2. PMID 3524235.
  2. "Public Education Pamphlets". sogc.org. Retrieved 21 December 2017.
  3. Peleg D, Ferber A, Orvieto R, Bar-Hava I, Ben-Rafael Z (October 1998). "Single intrauterine fetal death (fetus papyraceus) due to uterine trauma in a twin pregnancy". European Journal of Obstetrics, Gynecology, and Reproductive Biology. 80 (2): 175–176. doi:10.1016/S0301-2115(98)00128-6. PMID 9846663.
  4. Boklage CE (1995). "Chapter 4:The frequency and survivability of natural twin conceptions". In Keith LG, Papiernik E, Keith DM, Luke B (eds.). Multiple Pregnancy: Epidemiology, Gestation and Perinatal Outcome (1st ed.). New York: Taylor & Francis Group. pp. 41–2, 49. ISBN 978-1-85070-666-3. OCLC 32169252.
  5. Sulak LE, Dodson MG (December 1986). "The vanishing twin: pathologic confirmation of an ultrasonographic phenomenon". Obstetrics and Gynecology. 68 (6): 811–815. PMID 3537876.
  6. Jauniaux E, Elkazen N, Leroy F, Wilkin P, Rodesch F, Hustin J (October 1988). "Clinical and morphologic aspects of the vanishing twin phenomenon". Obstetrics and Gynecology. 72 (4): 577–581. PMID 3047607.
Classification
"https://ml.wikipedia.org/w/index.php?title=വാനിഷിങ്_റ്റ്വിൻ&oldid=3936993" എന്ന താളിൽനിന്ന് ശേഖരിച്ചത്