വാൻഡലിസം

മനഃപൂർവമായ നാശംവരുത്തൽ
(Vandalism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ഡി നാല്, അഞ്ച് നൂറ്റാണ്ടുകളിൽ റോം ആക്രമിച്ച അപരിഷ്കൃത-ജർമാനിക്ക് ഗോത്രങ്ങളായ വാൻഡലുകൾ റോമിൽ വൻ നാശനഷ്ടങ്ങൾ വിതച്ചു. കലാശില്പങ്ങളും, സ്മാരകങ്ങളുമൊക്കെ വ്യാപകമായി തകർക്കപ്പെടുകയും, വികൃതമാക്കപ്പെടുകയും ചെയ്തു. അത്തരത്തിലുള്ള അക്രമങ്ങളും നശീകരണപ്രവൃത്തികളും ലോകചരിത്രത്തിൽ പുതിയതല്ലെങ്കിലും വാൻഡലുകൾ ഭംഗിയുള്ള ശില്പങ്ങളെയും തിരഞ്ഞുപിടിച്ച് തകർക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു. പിന്നീട് അത്തരത്തിലുള്ള നശീകരണപ്രവൃത്തികളെയും സംസ്കാരശത്രുത്വത്തെയും പൊതുവേ കുറിക്കാൻ വാൻഡലിസം എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങി. ഉടമസ്ഥാനുവാദമില്ലതെ ചുമരുകളും മറ്റും വികൃതമാക്കുന്ന ക്രമിനൽ പ്രവൃത്തികളെ സൂചിപ്പിക്കാനും വാൻഡലിസം എന്ന വാക്ക് ഉപയോഗിക്കുന്നു.

സാരജേവിലെ ഒരു കെട്ടിടത്തിൽ ഗ്രാഫിറ്റി.
വികൃതമാക്കിയ മൂക്കോടുകൂടിയ സീസർ പ്രതിമ.
"https://ml.wikipedia.org/w/index.php?title=വാൻഡലിസം&oldid=3666073" എന്ന താളിൽനിന്ന് ശേഖരിച്ചത്