വൈപ്പാർ നദി
(Vaippar river എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്നാട്ടിലെ ഒരു നദിയാണ് വൈപ്പാർ. ശ്രീവള്ളിപ്പുത്തൂർ, രാജപാളയം എന്നീ പട്ടണങ്ങൾക്ക് പടിഞ്ഞാറു സ്ഥിതിചെയ്യുന്ന മലകളിൽ നിന്നും ഉത്ഭവിക്കുന്ന മൂന്നു പ്രധാന ഒഴുക്കുകൾ ചേർന്നുണ്ടാകുന്ന നദിയാണിത്. സേത്തൂർ പട്ടണത്തിനു സമീപത്തു കൂടി തെക്കോട്ടൊഴുകി മാന്നാർ ഉൾക്കടലിൽ ഈ നദി ചേരുന്നു. 130 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ പ്രതിവർഷം ശരാശരി 530 ദശലക്ഷം ക്യു.മീറ്റർ ജലപ്രവാഹം ഉണ്ടാകുന്നു.