വെരിറ്റാസ് (ബഹിരാകാശപേടകം)

(VERITAS (spacecraft) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെരിറ്റാസ് (Venus Emissivity, Radio Science, InSAR, Topography, and Spectroscopy) ശുക്രന്റെ ഉപരിതലത്തിന്റെ ഉയർന്ന റസലൂഷനിലുള്ള മാപ്പ് തയ്യാറാക്കുന്നതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ദൗത്യമാണ്. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ടോപ്പോഗ്രാഫി, ഇൻഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പി, റഡാർ ഇമേജ് ഡാറ്റ എന്നിവയുടെ സംയോജനത്തിലൂടെ ശുക്രന്റെ ഫലകചലനങ്ങളുടെയും ആഘാതങ്ങളുടെ ചരിത്രം, ഗുരുത്വാകർഷണം, ഭൗമരസതന്ത്രം, വൊൾക്കാനിക് റീസർഫെയ്സിങ്, മുതലായവയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ലക്ഷ്യം.

VERITAS
Artist's concept of Veritas at Venus
ദൗത്യത്തിന്റെ തരംReconnaissance
ഓപ്പറേറ്റർNASA's JPL
ദൗത്യദൈർഘ്യം3 years (proposed)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി2026 (proposed)
Venus orbiter

നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്റെ മിഷൻ # 13 പദ്ധതിയുടെ ഭാഗമായി 2015 ൽ സമർപ്പിച്ച നിരവധി നിർദേശങ്ങളിൽ ഒന്നാണ് വെരിറ്റാസ്. നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയിലെ (ജെ‌പി‌എൽ) സുസെയ്ൻ സ്മ്രേക്കർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിരുന്നു. 2015 സെപ്റ്റംബർ 30ന് അഞ്ച് ഫൈനലിസ്റ്റുകളിൽ ഒന്നായി വെരിറ്റാസ് തിരഞ്ഞെടുക്കപ്പെട്ടു.[1] 2017 ജനുവരി 4ന് ചെറിയ സൗരയൂഥ പദാർത്ഥങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള രണ്ട് നിർദ്ദേശങ്ങളായ ലൂസി, സൈക്ക് എന്നീ ദൗത്യങ്ങളാണ് യഥാക്രമം 13, 14 ഡിസ്കവറി മിഷനുകളായി തിരഞ്ഞെടുക്കപ്പെട്ടത്.

2019 ൽ ഡിസ്കവറി പ്രോഗ്രാമിനായി വെരിറ്റാസ് വീണ്ടും നിർദ്ദേശിക്കപ്പെട്ടു. 2020 ഫെബ്രുവരി 13 ന് ഘട്ടം എ ഫണ്ടിംഗിനായി തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ കൺസെപ്റ്റ് സ്റ്റഡി റിപ്പോർട്ട് 2020 നവംബറിൽ സമർപ്പിക്കും. അടുത്ത ഡിസ്കവറി ക്ലാസ് മിഷൻ തിരഞ്ഞെടുപ്പ് 2021 ഏപ്രിലിൽ പ്രഖ്യാപിക്കുമെന്ന് നാസ പ്രതീക്ഷിക്കുന്നു. [2]

വെരിറ്റാസ് ലക്ഷ്യങ്ങൾ

തിരുത്തുക

വെരിറ്റാസ് ശുക്രന്റെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷൻ ടോപ്പോഗ്രാഫിയും ഇമേജുകളുകളും ഉപരിതല ഘടനയുടെയും [3] താപ വികിരണം, ഗുരുത്വാകർഷണ മണ്ഡലം എന്നിവയുടെയും ആദ്യ ഭൂപടങ്ങളും നിർമ്മിക്കും. മുൻകാലങ്ങളിലെന്നെങ്കിലും ജലസാന്നിദ്ധ്യമുള്ള അന്തരീക്ഷം ശുക്രനിലുണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇപ്പോൾ ലഭ്യമായ വിവരങ്ങളനുസരിച്ച് സമീപകാലങ്ങളിലും സജീവമായ അഗ്നിപർവ്വതങ്ങളുണ്ട് എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇവയുടെ വിശദാംശങ്ങളെ കുറിച്ചും പഠിക്കും.

ഹൈ റെസല്യൂഷൻ ഇമേജുകൾ ലഭ്യമാക്കുന്നതിന് ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പെർച്വർ റഡാർ (InSAR) എന്ന ഒരു എക്സ് ബാന്റ് റഡാർ ഉണ്ട്. താപവികിരണങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി മൾട്ടിസ്പെക്ട്രൽ നിയർ-ഇൻഫ്രാറെഡ് എന്ന ഒരു ഉപകരണം കൂടിയുണ്ട്. 250 മീറ്റർ, 5 മീറ്റർ ലംബകൃത്യതയുള്ള ഉപരിതല ടോപ്പോഗ്രാഫി വെരിറ്റാസ് മാപ്പ് ചെയ്യുന്നതു കൂടാതെ 30 മീറ്റർ സ്പേഷ്യൽ റെസല്യൂഷനുള്ള റഡാർ ഇമേജറിയും സൃഷ്ടിക്കും[3]

വെരിറ്റാസ് സയന്റിഫിക് പേലോഡ്

തിരുത്തുക
  • VEM (വീനസ് എമിസിവിറ്റി മാപ്പർ) അഞ്ച് ജാലകങ്ങളിലെ ആറ് സ്പെക്ട്രൽ ബാൻഡുകൾ ഉപയോഗിച്ച് ഉപരിതല വികിരണം മാപ്പ് ചെയ്യും. ജർമ്മൻ എയ്‌റോസ്‌പേസ് സെന്റർ (DLR) ഇത് നൽകും . കാലിബ്രേഷനും ഉപരിതലത്തിനടുത്തുള്ള നീരാവി കണ്ടെത്തുന്നതിനും എട്ട് അന്തരീക്ഷ ബാൻഡുകളും VEM വഹിക്കുന്നു.
  • വിസാർ (വീനസ് ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പർച്ചർ റഡാർ) ടോപ്പോഗ്രാഫിക്കായി ഗ്ലോബൽ ഡാറ്റാ സെറ്റുകൾ സൃഷ്ടിക്കും (250 മീറ്റർ തിരശ്ചീനമായി 5 മീറ്റർ ലംബ കൃത്യത). 30 മീറ്റർ റെസല്യൂഷനിലുള്ള SAR ഇമേജിംഗ്. ഇത് ഗ്രഹത്തിന്റെ സജീവ ഉപരിതല ഡിഫോർമേഷൻ മാപ്പ് സൃഷ്ടിക്കുന്നതിന് സഹായിക്കും.
  • ഗ്രാവിറ്റി സയൻസ് ശുക്രന്റെ ഗുരുത്വാകർഷണമണ്ഡലത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് അന്വേഷിക്കും. ശുക്രന്റെ ഉപരിതലത്തിൽ ഗുരുത്വാകർഷണബലം മാപ്പ് ചെയ്യുന്നതിന് ബഹിരാകാശ പേടകത്തിന്റെ ടെലികോം സംവിധാനം ഉപയോഗിക്കും. ഇത് 160 കിലോമീറ്ററിൽ കൂടുതൽ കൃത്യത നൽകും.[4] ഇത് ശുക്രന്റെ കോറിനെ കുറിച്ചുള്ള വിവരങ്ങളും ഉപരിതലത്തിനടിയിലുള്ള ടോപ്പോഗ്രാഫിക് സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങളും നൽകും.
  1. "Small Bodies Dominate NASA's Latest Discovery Competition". SpaceNews.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-03-04.
  2. "Discovery 2019 Announcement of Opportunity" (PDF). NASA Solicitation and Proposal Integrated Review and Evaluation System. NASA.
  3. 3.0 3.1 Hensley, S.; Smrekar, S. E (2012). "VERITAS: A Mission Concept for the High Resolution Topographic Mapping and Imaging of Venus". American Geophysical Union, Fall Meeting. NASA. Bibcode:2012AGUFM.P33C1950H.
  4. Freeman, Anthony; Smrekar, Susan E; Hensley, Scott; Wallace, Mark; Sotin, Christophe; Darrach, Murray; Xaypraseuth, Peter; Helbert, Joern; Mazarico, Erwan (2016). "VERITAS – a Discovery-class Venus surface geology and geophysics mission" (PDF).