ഉട്ടോപ്യ

(Utopia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂനതകളില്ലാത്ത സാമൂഹിക-രാഷ്ട്രീയ-സാമൂഹിക സംവിധാനം നിലനിൽക്കുന്ന ഒരു ആദർശാത്മകമായ സമൂഹത്തെ സൂചിപ്പിക്കുവാനുപയോഗിക്കുന്ന പദമാണ് ഉട്ടോപ്യ (ഇംഗ്ലീഷ്: Utopia). ഉട്ടോപ്യ ഒരു ഗ്രീക്ക്‌ വാക്കാണ്. ഇല്ലാത്തത്, ഒരിടത്തും ഇല്ലാത്തത് എന്നൊക്കെയാണ് ആ വാക്കിന്റെ അർത്ഥം. സർ തോമസ് മൂറാണ് തന്റെ പുസ്തകത്തിന്റെ തലക്കെട്ടായി ഉപയോഗിച്ചതോടെയാണ് ഉട്ടോപ്യ എന്ന പദം മറ്റ് ഭാഷകളിൽ പ്രശസ്തമായത്. ആദർശ ലോകത്തെ പറ്റിയുള്ള മനുഷ്യന്റെ സങ്കൽപ്പങ്ങൾ ഇതിനു മുൻപും ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളുടെ രചനയ്ക് കാരണമായിട്ടുണ്ട് . ഈ നിരയിലെ ഏറ്റവും പ്രസിദ്ധമായ ഒരു രചനയാണ് പ്ലേറ്റോയുടെ റിപ്പബ്ലിക്ക്.

തോമസ് മൂറിന്റെ ഉട്ടോപ്യ

തിരുത്തുക
 
ഉട്ടോപ്യ എന്ന കൃതിയുടെ ആദ്യ പതിപ്പിലെ ചിത്രീകരണം

ഒരു സാങ്കല്പിക ദ്വീപ്‌ ആണ് ഉട്ടോപ്യ. അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഉട്ടോപ്യ എന്ന കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലാറ്റിൻ ഭാഷയിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. എല്ലാവിധ സുഖങ്ങളും അനുഭവിച്ച് മാതൃകാപരമായി ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്പിയക്കാർ. വ്യക്തികളുടെ താല്പര്യങ്ങൾക്കല്ല സമൂഹത്തിന്റെ പൊതു നന്മക്കായിരുന്നു ഉട്ടോപ്പിയയിൽ സ്ഥാനം .അവിടുത്തെ നീതി ന്യായ നിർവഹണത്തെ സംബന്ധിച്ചും, ജനസംഖ്യയെ പറ്റിയും കൃഷിയും കൈതൊഴിലുകളെക്കുറിച്ചും കഥാകാരൻ വിശദീകരിക്കുന്നുണ്ട് . എല്ലാവർക്കും ആറു മണിക്കൂർ ജോലി ആണവിടെ. എന്നാൽ ഏതു തൊഴിലും മാറി മാറി സ്വീകരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അവിടുത്തുകാർക്ക് സ്വർണത്തോട് വെറുപ്പാണ്. അങ്ങനെ മാതൃകാപരമായ സമൂഹത്തിന്റെ രൂപരേഖ ഉട്ടോപ്യ എന്ന കൃതിയിൽ കാണാം.

"https://ml.wikipedia.org/w/index.php?title=ഉട്ടോപ്യ&oldid=3518987" എന്ന താളിൽനിന്ന് ശേഖരിച്ചത്