ഉസോയ് അണ
താജിക്കിസ്ഥാനിലെ മുർഗാബ് നദിക്കു കുറുകെ പ്രകൃത്യാ സൃഷ്ടിക്കപ്പെട്ട അണയാണ് ഉസോയ് അണ. (Usoi Dam) 567 മീറ്റർ (1,860 അടി) ഉയരത്തിൽ രൂപം കൊണ്ട ഈ അണ, മനുഷ്യനിർമ്മിതമോ അല്ലാത്തതോ ആയ അണകളിൽ ഏറ്റവും വലുതാണ്. 1911 ഇൽ ഉണ്ടായ സാരെസ് ഭൂമികുലുക്കത്തിൻ്റെ ഫലമായി മുർഗാബ് നദീതീരത്തുണ്ടായ വൻ ഉരുൾപൊട്ടലിൽ രൂപം കൊണ്ടതാണ് ഈ അണ. [1]
Usoi Dam | |
---|---|
രാജ്യം | താജിക്കിസ്ഥാൻ |
നിർദ്ദേശാങ്കം | 38°16′52″N 72°36′48″E / 38.2810°N 72.6134°E |
നിർമ്മാണം പൂർത്തിയായത് | ഫെബ്രുവരി 18, 1911 |
അണക്കെട്ടും സ്പിൽവേയും | |
Type of dam | പാറ നിറഞ്ഞത് , ഉരുൾപൊട്ടലിൽ രുപംകൊണ്ടത് |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മുർഗാബ് നദി |
ഉയരം | 567 മീറ്റർ (1,860 അടി) |
നീളം | 1,370 മീറ്റർ (4,490 അടി) |
Dam volume | 2 ഘനകിലോ മീറ്റർ (0.48 cu mi) |
റിസർവോയർ | |
Creates | സാരെസ് തടാകം |
ആകെ സംഭരണശേഷി | 16.074 ഘനകിലോ മീറ്റർ (13,031,000 acre⋅ft) |
പ്രതലം വിസ്തീർണ്ണം | 7,970 ഹെക്ടർ (19,700 ഏക്കർ) |
ജലത്തിന്റെ ആകെ ആഴം | 505 മീറ്റർ (1,657 അടി) |
പാമീർ മലനിരകൾക്കിടയിലൂടെ ഒഴുകുന്ന മുർഗാബ് നദിയുടെ ഉച്ചത്തിലുള്ള വശങ്ങളിൽ നിന്ന് ഏതാണ്ട് 2 ഘനകിലോ മീറ്റർ (0.48 cu mi) പാറയും മണ്ണും തെന്നി മാറിയാണ് ഈ അണ രൂപം കൊണ്ടത്. ഇതിനോടൊപ്പം രൂപമെടുത്ത തടാകം പൂർണ്ണമായും മുക്കിക്കളഞ്ഞ ഉസോയ് ഗ്രാമത്തിൽ നിന്നാണ് ഇതിൻ്റെ പേരുത്ഭവിച്ചത്. തടാകം മുക്കിയ മറ്റൊരു ഗ്രാമമാണ് സാരെസ്. നദീതീരത്തിൽ നിന്ന് 500-തൊട്ട് 700 മീറ്റർ (1,600- തൊട്ട് 2,300 അടി) ഉയരത്തിലാണ് ഈ അണ സ്ഥിതി ചെയ്യുന്നത്. [2]
അണക്കൊപ്പം രൂപം കൊണ്ട സാരെസ് തടാകം 55.8-കിലോമീറ്റർ (34.7 മൈ) നീളമുള്ള ഒരു ജലാശയമാണ്. ഇതിൽ 16.074 ഘനകിലോ മീറ്റർ (13,031,000 acre⋅ft) വെള്ളം കൊള്ളാനുള്ള ശേഷിയുണ്ട്. വെള്ളം അണയുടെ മുകളിലൂടെ ഒഴുകുന്നില്ല പകരം അടിത്തട്ടിലൂടെ ഒലിച്ചിറങ്ങുകയാണ് ചെയ്യുന്നത്. ഇത് തടാകത്തിൽ വന്നു ചേരുന്ന വെള്ളത്തിന്റെ അളവിനാനുപാതികമായ അളവിലാണ്. അതുകൊണ്ട് തടാകത്തിലെ ജലനിരപ്പ് സ്ഥിരമായി നിൽകുന്നു. വെള്ളത്തിന്റെ ഒഴുക്ക് ഏതാണ്ട് 45 ക്യൂബിക് മിറ്റർ/സെകന്ഡ് ആണ് [3]
റഫറൻസുകൾ
തിരുത്തുക- ↑ National Geophysical Data Center. "Significant Earthquake". Retrieved June 21, 2011.
- ↑ Alford, Donald; Cunha, Stephen F.; Ives, Jack D. (February 2000). "Lake Sarez, Pamir Mountains, Tajikistan: Mountain Hazards and Development Assistance". Mountain Research and Development. 20 (1): 20–23. doi:10.1659/0276-4741(2000)020[0020:lspmtm]2.0.co;2. JSTOR 3674203.
- ↑ United Nations International Strategy for Disaster Reduction. "Usoi Landslide Dam and Lake Sarez: An Assessment of Hazard and Risk in the Pamir Mountains, Tajikistan" (PDF). Retrieved August 28, 2012.