ഉഷസ്
(Ushas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികൾക്ക്[അവലംബം ആവശ്യമാണ്] എയിഡ്സ് പരിശോധനയും ചികിത്സയും നടത്തുന്ന ഒരു സംരംഭമാണ് ഉഷസ്.[1] കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.[2]
പ്രവർത്തനങ്ങൾ
തിരുത്തുകഎച്ച്.ഐ.വി. അണുബാധിതർക്ക് ആവശ്യമായ ആന്റീ റിട്രോവൈറൽ ചികിത്സ ഉഷസ് കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷനാണ് മരുന്നുകൾ ലഭ്യമാക്കുന്നത്. രോഗപരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നടത്തിക്കൊടുക്കുന്നുമുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊല്ലത്തെ പബ്ലിക് ഹെൽത്ത് ലാബ്, പത്തനംതിട്ട, എറണാകുളം ജനറൽ ആശുപത്രികൾ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, മാനന്തവാടി, ഇടുക്കി (പൈനാവ്) എന്നിവിടങ്ങളിലും ഉഷസ് ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "http://www.mathrubhumi.com/online/malayalam/news/story/2191301/2013-03-25/kerala". മാതൃഭൂമി. 2012 മാർച്ച് 25. Archived from the original on 2013-07-29. Retrieved 2013 ജൂലൈ 29.
{{cite news}}
: Check date values in:|accessdate=
and|date=
(help); External link in
(help)|title=
- ↑ 2.0 2.1 "കേരളം സുരക്ഷിതമോ?". മലയാളമനോരമ. Archived from the original on 2012-04-23. Retrieved 2013 ജൂലൈ 29.
{{cite news}}
: Check date values in:|accessdate=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഉഷസ് Archived 2014-04-02 at the Wayback Machine.