ഊർ, മെസപ്പൊട്ടേമിയ
(Ur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെസപൊട്ടേമിയയിലെ ഒരു പ്രാചീന നഗരമാണ് ഊർ. ബാബിലോണിന് 225 കി.മീ. തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് യൂഫ്രട്ടീസ് നദി ഈ നഗരത്തിനു സമീപത്തു കൂടിയാണ് ഒഴുകിയിരുന്നത്. ബി.സി. 2300-2200 ൽ മെസപൊട്ടേമിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശം ഊർ ആയിരുന്നു. ജെ.ഇ. ടെയ്‌ലർ (1853-54), ഹാരി ആർ.എച്ച്. ഹാൾ (1919), ചാൾസ് ലെനാർഡ് വുളി എന്നിവർ ഉദ്ഖനനങ്ങൾ നടത്തി. പ്രളയത്തോടെ ഇവിടെയായിരുന്ന ജനഗോത്രങ്ങൾ നാമാവശേഷമായെന്നും യൂഫ്രട്ടീസിന്റെ ഗതി മാറിയെന്നും തന്മൂലം ഊറിന്റെ പ്രാധാന്യം നശിച്ചുവെന്നുമാണ് പറയപ്പെടുന്നത്.