ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല
കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയയിൽ സ്ഥിതിചെയ്യുന്ന കാമ്പസ് സൗകര്യങ്ങളുള്ള ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല. സാധാരണയായി UBC എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്നു. 1908 ൽ മക്ഗിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്ന പേരിൽ സ്ഥാപിതമായ ഈ സർവകലാശാല 1915 ൽ സ്വതന്ത്ര സ്ഥാപനമായിത്തീരുകയും ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു. ഉന്നത പഠനത്തിനുള്ള ബ്രിട്ടീഷ് കൊളമ്പിയയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സർവ്വകലാശാലയുടെ വാൻകൂവർ, ഒക്കനാഗനൻ വാലി കാമ്പസുകളിലായി ഏകദേശം 60,000 ൽപ്പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.[5] ആർട്സ്, സയൻസ്, യുബിസി ഫാക്കൽട്ടി ഓഫ് മെഡിസിൻ, സൌദർ സ്കൂൾ ഓഫ് ബിസിനസ്[6] എന്നിങ്ങനെ 5 വലിയ ഫാക്കൽറ്റികളിലാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും എൻറോൾ ചെയ്തിട്ടുള്ളത്. യുബിസിയുടെ 4.02 ചതുരശ്ര കിലോമീറ്റർ (993 എക്കർ) വിസ്തൃതിയുള്ള വാൻകൂവർ കാമ്പസ് വാൻകൂവർ [7] പട്ടണമദ്ധത്തിൽനിന്ന് 10 കിലോമീറ്റർ (6 മൈൽ) ദൂരത്തിൽ പടിഞ്ഞാറായി യൂണിവേഴ്സിറ്റി എൻഡോവ്മെന്റ് ഭൂമിയിലാണ് നിലനിൽക്കുന്നത്. കെലോവ്നയിലുള്ള 2.09 ചതുരശ്രകിലോമീറ്റർ (516 എക്കർ) വിസ്തൃതിയുള്ള ഒക്കനാഗൻ കാമ്പസ് 2005 ലാണ് എറ്റെടുക്കപ്പെട്ടത്.
പ്രമാണം:UBC COA.svg | |
ആദർശസൂക്തം | ലത്തീൻ: Tuum Est |
---|---|
സ്ഥാപിതം | 1908 |
സാമ്പത്തിക സഹായം | USD$1.142 billion (2016)[1] |
ബജറ്റ് | CAD$2.1 billion[2] |
ചാൻസലർ | Lindsay Gordon |
പ്രസിഡന്റ് | Santa J. Ono |
പ്രോവോസ്റ്റ് | Andrew Szeri (Vancouver) and Cynthia Mathieson (Okanagan) |
Elders in Residence | sɁəyeɬəq (Larry Grant) (xʷməθkʷǝy̓əm) |
അദ്ധ്യാപകർ | 5,003 (Vancouver) 471 (Okanagan)[3] |
കാര്യനിർവ്വാഹകർ | 9,550 (Vancouver) 636 (Okanagan)[3] |
വിദ്യാർത്ഥികൾ | 62,923 |
ബിരുദവിദ്യാർത്ഥികൾ | 44,565 (Vancouver) 7,899 (Okanagan)[3] |
9,671 (Vancouver) 788 (Okanagan)[3] | |
സ്ഥലം | Vancouver, British Columbia, Canada (Unceded xʷməθkʷǝy̓əm, Sḵwx̱wúmesh & səl̓ilwətaɁɬ territories) • UBC Point Grey • UBC Robson Square • UBC-VGH Medical Campus • UBC-Great Northern Way (Centre for Digital Media) Kelowna, British Columbia, Canada (Unceded Syilx territories) • UBC Okanagan |
ക്യാമ്പസ് | Vancouver: 4.02 km2 (993 acres) Okanagan: 2.086 km2 (515 acres) |
ഭാഷ | English |
Newspaper | The Ubyssey |
നിറ(ങ്ങൾ) | Blue and Gold[4] |
അത്‌ലറ്റിക്സ് | U Sports CWUAA NWAIA |
കായിക വിളിപ്പേര് | Thunderbird (Vancouver) Heat (Okanagan) |
അഫിലിയേഷനുകൾ | APLU, APRU, ASAIHL, AUCC, U15, Universitas 21. |
വെബ്‌സൈറ്റ് | ubc.ca |
അവലംബം
തിരുത്തുക- ↑ "U.S. and Canadian Institutions Listed by Fiscal Year 2016 Endowment Market Value and Change* in Endowment Market Value from FY2015 to FY2016". NACUBO.org. Archived from the original (PDF) on 2018-12-25. Retrieved 25 March 2017.
- ↑ "UBC Facts and Figures". UBC News. Retrieved 3 July 2015.
- ↑ 3.0 3.1 3.2 3.3 "UBC Overview and Facts". Retrieved 10 August 2017.
- ↑ "UBC's Colours: Blue & Gold". University of British Columbia. Retrieved November 17, 2012.
- ↑ UBC Facts and Figures Archived April 20, 2016, at the Wayback Machine.. Publicaffairs.ubc.ca. Retrieved on 2014-07-14.
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ "UBC Facts & Figures (2009/2010)". University of British Columbia. Retrieved 18 April 2012.