ഉമ്മു കുൽസും
ഈജിപ്ത്കാരിയായ അറബി സംഗീതജ്ഞയാണ് ഉമ്മു കുൽസും ( 1898-1975). ഗായിക, ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. കിഴക്കിന്റെ നക്ഷത്രം എന്നറിയപ്പെട്ടിരുന്ന ഈ വനിത, അറബി സംഗീത ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ഗായിക എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്[1]
ഉമ്മു കുൽസും | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഫാത്തിമാ ഇബ്രാഹിം |
ജനനം | ദകാഹ്ലി ഗവർണറേറ്റ്, ഓട്ടൊമൻ സാമ്രാജ്യം | ഡിസംബർ 30, 1898
മരണം | ഫെബ്രുവരി 3, 1975 കെയ്റോ, ഈജിപ്റ്റ് | (പ്രായം 76)
തൊഴിൽ(കൾ) | ഗായിക, നടി |
വർഷങ്ങളായി സജീവം | c. 1924–73 |
ലേബലുകൾ | ഇ.എം.ഐ അറേബ്യ |
ജീവിതരേഖ
തിരുത്തുകഈജിപ്തിലെ ഡാകാലിയ പ്രദേശത്തു സാധാരണകുടുംബത്തിൽ ജനിച്ച ഉമ്മു കുൽസുമിന്റെ പിതാവ് ഒരു ഇമാം ആയിരുന്നു. പിതാവിന്റെ മേൽനോട്ടത്തിൽ ഖുർആൻ പാരായണം അഭ്യസിച്ച ബാലിക 12 വയസ്സായപ്പോഴേക്കും ഖുർആൻ ഹൃദസ്ത്മാക്കിയത്രേ. ബാല്യത്തിലെ തന്നെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ പിതാവ് ഔപചാരികമായി സംഗീതം അഭ്യസിപ്പിക്കുകയും ചെയ്തു. നിരവധി പ്രശസ്ത സംഗീതജ്ഞരിൽ നിന്നും വാദ്യോപകരണ വിദഗ്ദരിൽ നിന്നും സംഗീതം അഭ്യസിച്ച ഉമ്മു കുൽസും ആദ്യമായി കൈറൊ മഹാനഗരത്തിലെത്തുന്നത് ഇരുപതാം വയസ്സിലാണ്. സംഗീതാസ്വാദനം ഉന്നതവർഗ്ഗ വിനോദമായിരുന്ന കാലത്ത് അവതരിച്ച ഉമ്മുകുൽസും അറബി സംഗീതാസ്വാദനം ജനകീയമാക്കിയതിൽ നിർണ്ണായക പങ്കു വഹിച്ചതായി കരുതപ്പെടുന്നു.1934ൽ റേഡിയൊ കയറൊ ആരംഭിക്കുന്നത് ഉമ്മു കുൽസുമിന്റെ ആലാപനത്തോടെയായിരുന്നു എന്നത് അവരുടെ ജനസമ്മിതിയുടെ തെളിവായി ചൂണ്ടികാട്ടുന്നു.
രാജ സദസ്സുകളിലും പ്രഭു കല്യാണങ്ങൾക്കും ഉമ്മുകുൽസുമിന്റെ ഗാനാലാപനം മഹിമചാർത്തിയിരുന്ന കാലം ഉണ്ടായിരുന്നെങ്കിലും രാജകുടുംബവുമായി ഇടഞ്ഞ ഗായിക തന്റെ വേരുകൾ തേടി സാധാരണ ജനങ്ങളിലേക്ക് മടങ്ങി.അറബ് ഇസ്രാഇൽ യുദ്ധകാലത്ത് യോദ്ധാക്കൾക്ക് വേണ്ടി പാട്ടെഴുതി ആലപിച്ചു കൊണ്ട് തന്റെ ജനകീയടിത്തറ ശക്തമാക്കി. ആ യോദ്ധാക്കളുടെ നേതാവായിരുന്ന ഗമാൽ അബ്ദുൽനാസ്സർ താമസിയാതെ രാജവാഴ്ക അവസാനിപ്പിച്ചു കൊണ്ട് ഇജ്പ്തിന്റെ പ്രസിഡ്ന്റ് ആയി സ്ഥാനമേറ്റു.ഉമ്മു കുൽസുമിന്റെ പ്രഖ്യാപിത ആരാധകനായിരുന്നു നാസ്സർ. രാജസദസ്സ്കളിൽ പാടിയിരുന്നവളെ വിപ്ലാവനന്തര സദസ്സുകളിൽ നിന്നും പദവികളിൽ നിന്നും വിലക്കണമെന്ന വാദം ഉയർന്നപ്പോൾനാസ്സർ കൊപിച്ചത്രേ. എന്ത് വിഡ്ഢിത്തമാണിത്. ജനങ്ങളെ നമ്മൾക്കെതിരിൽ തിരിക്കുന്ന തീരുമാനം എന്നു വിശേഷിപ്പിച്ചു കൊണ്ട് നാസ്സർ അതിനെ ഖണ്ഡിച്ചു. മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച പ്രക്ഷേപണം ചെയ്തിരുന്ന ഉമ്മുകുൽസുമിന്റെ സംഗീത പരിപാടി ശ്രവിക്കാൻ കൈറൊ മഹാനഗരത്തിലെ വാഹന ഗതാഗതം നിശ്ചലമാവുക പതിവായിരുന്നു എന്ന് പറയപ്പെടുന്നു. അറബ് ലോകത്തെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ശൈലി
തിരുത്തുകസംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച പ്രതിഭയാണ് ഉമ്മുകുൽസും. പ്രേമം, വിരഹം , മോഹഭംഗം എന്നിവയായിരുന്നു ഉമ്മു കുൽസു ഗാനങ്ങളിലെ പ്രധാന പ്രമേയങ്ങൽ.മൂന്നൊ നാലോ മണിക്കൂറുകൾ നീളുന്നതായിരുന്നു ഒരു സംഗീത സദസ്സ്. അതിലെ ആലപിക്കുന്നതാകട്ടെ രണ്ടൊ മൂന്നോ ഗാനങ്ങൾ മാത്രവും .മിക്ക സദസ്സുകളിലും ഉമ്മു കുൽസുമായിരുന്നു ഏക ആലാപക. പ്രായാധിക്യം ബാധിച്ചപ്പോൾ മൂന്നു മണിക്കൂറുണ്ടായിരുന്ന സദസ്സുകൾ രണ്ട് മണികൂറായി ചുരുങ്ങി.
1975ൽ 77ആം വയസ്സിൽ കാറപകടത്തിൽ മരിച്ചെങ്കിലും ഇന്നും അറബ് ലോകത്ത് ഏറ്റവും അനുസ്മരിക്കപ്പെടുന്ന കലാകാരിയായി ഉമ്മു കുൽസും തുടരുന്നു.
അവലംബം
തിരുത്തുക- ↑ "Umm Kulthum (1898–1975)". Your gateway to Egypt. Egypt State Information Service. Archived from the original on 2009-11-24. Retrieved 2011-03-07.
സ്രോതസ്സുകൾ
തിരുത്തുക- Danielson, Virginia (1997). The Voice of Egypt: Umm Kulthum, Arabic Song, and Egyptian Society in the Twentieth Century. Chicago: University of Chicago Press.
- Halfaouine: Boy of the Terraces (1990) (film). This DVD contains an extra feature short film that documents Arab film history, and it contains several minutes of an Uum Kulthum public performance.
- "Umm Kulthoum". Al-Ahram Weekly. February 3–9, 2000. Archived from the original on 2006-08-29. Retrieved 2013-02-03. - articles and essays marking the 25th anniversary of the singer's death
- "Profile of Umm Kulthum and her music that aired on the May 11, 2008, broadcast of NPR's Weekend Edition Sunday".
- "Adhaf Soueif on Um Kulthum". Great Lives. BBC. 22 November 2002. Retrieved 2012-02-04.
- BBC World Service (2 February 2012). "Um Kulthum". Witness - Umm Kulthum (Podcast). Retrieved 2012-02-04.
{{cite podcast}}
: External link in
(help)|website=
- "Oum Kalsoum exhibition at the Institute Du Monde Arabe, Paris, France". Archived from the original on 2009-09-08. Retrieved 2013-02-03. from Tuesday, June 17, 2008 to Sunday, November 2, 2008
- (1996). Umm Kulthum: A Voice Like Egypt. - an English film about the singer
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Biography at Allmusic
- Umm Kulthoum Archived 2010-08-28 at the Wayback Machine. at krwetatnt.net
- The Star of the East at Østfold College, Halden, Norway from almashriq.hiof.no
- List of recordings in chronological and alphabetical order Archived 2011-05-11 at the Wayback Machine. from elmandjra.org