ഉജറുൾവാർ
കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ (ബംബ്രാണ, ആരിക്കാടി, കിടൂർ, ഉജറുൾവാർ) ഗ്രൂപ്പ് വില്ലേജിൽപ്പെട്ട ഒരു ഗ്രാമം.[1][2] ഇച്ചിലമ്പാടി, കിഡൂർ, ബംബ്രാണ, ഇച്ചിലംകോട്, ഹേരൂർ എന്നീ ഗ്രാമങ്ങളാണ് അതിരിൽ. [3]170.02 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 980 പേർ മാത്രമാണ് ജനങ്ങൾ. 477 പുരുഷന്മാരും 503 സ്ത്രീകളുമുണ്ട്. 596 പേർ മാത്രമാണ് സാക്ഷരർ. അതിൽ പുരുഷന്മാർ: 329, സ്ത്രീകൾ: 267.[4]
ഭാഷകൾ
തിരുത്തുകകാസറഗോഡ് ജില്ലയുടെ വടക്കൻഭാഗങ്ങളിൽ പൊതുവേ, ഏഴിലധികം ഭാഷകൾ സംസാരിക്കുന്നുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി മലയാളം, കന്നഡ എന്നീ ഭാഷകൾ ഉപയോഗിക്കുന്നു. തുളു, മറാത്തി, കൊറഗ എന്നീ ഭാഷകളും തമിഴ്, ഹിന്ദി ന്നീ മറുനാടൻ ഭാഷകളും സംസാരിച്ചുവരുന്നുണ്ട്.സ്കൂളുകളിൽ സമാന്തരമായി മലയാളവും കന്നഡയും ഡിവിഷനുകൾ നിലനിൽക്കുന്നു.
ഭരണം
തിരുത്തുകകാസറഗോഡ് ലോകസഭാ നിയോജകമണ്ഡലത്തിൽപ്പെട്ട പ്രദേശം.
ഗതാഗതം
തിരുത്തുകഅടുത്ത റെയിൽവേസ്റ്റേഷൻ, മഞ്ചേശ്വരം ആകുന്നു. ദേശീയപാത 66ലേയ്ക്ക് ഗ്രാമീണ റോഡുകൾ ബന്ധിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-29. Retrieved 2016-11-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-21. Retrieved 2016-11-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-11-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-11-08.