ഉദയമാർത്താണ്ടപുരം പക്ഷി സങ്കേതം

(Udayamarthandapuram Bird Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ, തിരുവാരൂരിൽ നിന്നും 50 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന 46 ഹെക്ടർ വിസ്തീർണമുള്ള ഉദയമാർത്താണ്ടപുരം പക്ഷി സങ്കേതം (ഇംഗ്ലീഷ്:Udayamarthandapuram Bird Sanctuary) 10°24′N 79°30′E / 10.4°N 79.5°E / 10.4; 79.5, സംരക്ഷിത പ്രദേശമാണ്. മേട്ടൂർ അണക്കെട്ടിലെ ജലം കൃഷിക്കായി സംഭരിക്കുന്ന ഈ പ്രദേശം ഏപ്രിൽ മുതൽ ഓഗസ്റ്റ്‌ വരെ വരണ്ടുണങ്ങും. ഓഗസ്റ്റ്‌ മുതൽ ഡിസംബർ വരെ ആണ് ജലാശയമായി മാറി പക്ഷികൾക്കുള്ള സങ്കേതമാകുന്നത്. ഓരോ സീസണിലും പതിനായിരത്തോളം ദേശാടന-നീർപക്ഷികൾ എത്താറുണ്ട്. വിവിധ ഇനം നീർക്കോഴികൾ, ഞാറ, ഇരണ്ട, കൊക്ക് എന്നിവയാണ് പ്രധാന പക്ഷികൾ. പ്രധാന ആകർഷണം: തുറന്ന ചുണ്ടൻ ഞാറ (Openbill stork). സെപ്റ്റംബർ ആണ് സന്ദർശിക്കാൻ ഏറ്റവും നല്ല സമയം.

തുറന്ന ചുണ്ടൻ ഞാറ