ഉച്ചൈശ്രവസ്സ്
ദേവേന്ദ്രന്റെ വാഹനമായ കുതിര
(Uchchaihshravas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദ്രന്റെ വാഹനമായി കരുതുന്ന ഏഴു തലയുള്ള കുതിരയാണ് ഉച്ചൈശ്രവസ്സ്. പാലാഴി മഥനത്തിൽ വെള്ളത്തിൽ നിന്ന് ഉയർന്നു വന്നതായാണ് സങ്കല്പം. ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ വാലിന്റെ നിറം തൂവെള്ളയാണെന്ന് വിനതയും ഒരു കറുത്തപുള്ളിയുണ്ടെന്ന് കദ്രുവും പന്തയം വെയ്ക്കുകയും, കുതിരയുടെ ശരീരത്തിൽ കറുത്ത പുള്ളിയായി കിടന്ന് കള്ളത്തരം കാണിക്കാനായി മക്കളായ നാഗങ്ങളോട് കദ്രു പറയുകയും ചെയ്ത കഥ പുരാണങ്ങളിൽ ഉണ്ട്.