കൊച്ചിയിലെ ഗതാഗതം

(Transport in Kochi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. ഗതാഗതക്കുരുക്കിലും കൊച്ചി തന്നെയാണ് ഒന്നാമത് കാരണം വാഹനപ്പെരുപ്പവും ആസൂത്രണത്തിലെ പിഴവുകളുമാണ്.

കൊച്ചിയിലെ സിറ്റി ബസ്

കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട ഇടപ്പള്ളിയിലാണ് കേരളത്തിലൂടെ പോകുന്ന ദേശീയപാത 47, ദേശീയപാത 17 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് .

റെയിൽ‌വേ

തിരുത്തുക

ഏറണാകുളം ജങ്ക്ഷൻ (സൗത്ത്‌), ഏറണാകുളം ടൗൺ(നോർത്ത്‌) എന്നിവയാണ്‌ പ്രധാന റെയിൽ‌വേ സ്റ്റേഷനുകൾ.

ജലഗതാഗതം

തിരുത്തുക

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ചരക്കുഗതാഗതത്തിനു പുറമേ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കപ്പലുകളും ഇവിടെനിന്നും പുറപ്പെടുന്നു.

വ്യോമഗതാഗതം

തിരുത്തുക

കൊച്ചി പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ്‌ ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംസ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റൺ‌വേ 3400 മീറ്റർ നീളമുള്ളതാണ്‌.[1]. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ്‌ ഈ വിമാനത്താവളം. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-04-07. Retrieved 2008-06-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-16. Retrieved 2008-06-04.
"https://ml.wikipedia.org/w/index.php?title=കൊച്ചിയിലെ_ഗതാഗതം&oldid=4121633" എന്ന താളിൽനിന്ന് ശേഖരിച്ചത്