ട്രാൻസ്-കാരക്കോറം ട്രാക്റ്റ്
(Trans-Karakoram Tract എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2,700 ചതുരശ്ര മൈൽ (6,993 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളയുള്ളതും കാരക്കോറത്തിനു വടക്കായി ഷാക്സ്ഗാം താഴ്വര, റാസ്കാം (യാർകന്ദ് നദീതടം) എന്നിവയുൾപ്പെടുന്നതുമായ ഒരു ഭൂഭാഗമാണ് ട്രാൻസ്-കാരക്കോറം ട്രാക്റ്റ് എന്നറിയപ്പെടുന്നത്.[1][2] സിൻജിയാങ് സ്വയംഭരണ പ്രദേശത്തിലുൾപ്പെടുത്തിയിരിക്കുന്ന കാഷ്ഗർ പ്രിഫെക്ചറിലെ കാർഗിലിക് കൌണ്ടി, ടാക്സ്കോർഗാൻ താജിക് ഓട്ടോണമസ് കൌണ്ടി എന്നിവയുടെ ഭാഗമായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാണ് ഈ ഭൂഭാഗം നിയന്ത്രിക്കുന്നത്. എന്നാൽ 1963 വരെ ഇത് പാകിസ്താൻ കൈവശപ്പെടുത്തിയിരുന്ന അധിനിവേശ കശ്മീരിന്റെ ഭാഗമായി കണക്കാക്കിയിരുന്നു.[3] ജമ്മു കാശ്മീർ കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായാണ് ഇന്ത്യ ഇത് അവകാശപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ Snedden, Understanding Kashmir and Kashmiris 2015, പുറം. 238.
- ↑ Schofield, Kashmir in Conflict 2003, പുറം. 101.
- ↑ Senge Sering (10 October 2013). "China's Interests in Shaksgam Valley". Sharnoff's Global Views.