രാജസ്ഥാനിലെ വിനോദസഞ്ചാരം
(Tourism in Rajasthan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് രാജസ്ഥാൻ. ഇന്ത്യക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. രാജസ്ഥാനിലുള്ള ചരിത്രപ്രധാനമായ കോട്ടകളും കൊട്ടാരങ്ങളും അമ്പലങ്ങളും എല്ലാം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. സുവർണ്ണ ത്രികോണം എന്ന വിനോദസഞ്ചാര പദ്ധതിയിൽ രാജസ്ഥാൻ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് ഇന്ത്യ സന്ദർശിക്കുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും രാജസ്ഥാൻ സന്ദർശിക്കുന്നു[1][2].
രാജസ്ഥാനിലെ വികസനോന്മുഖമായ മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. ജെയ്പൂർ, ഉദയപൂർ, ജോഝ്പൂർ, ബിക്കാനീർ, ജെയ്സാൽമർ എന്നിവയെല്ലാം രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. രാജസ്ഥാനിലുള്ള പല പഴയ കോട്ടകളും വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുക- ജോധാപൂർ
- ഉദയപൂർ
- ജെയ്സാൽമർ
- ബിക്കാനീർ
- മൗണ്ട് അബു
- പുഷ്കർ
- റാണക്പൂർ
- നാത്ദ്വാര
- രന്തമ്പോർ
- ഷേഖാവതി
- ബാർമെർ
- അഹോർ
അവലംബം
തിരുത്തുക- ↑ Rajasthan, by Monique Choy, Sarina Singh. Lonely Planet, 2002. ISBN 1740593634.
- ↑ In Rajasthan, by Royina Grewal. Lonely Planet Publications, 1997. ISBN 0864424574.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകTourism in Rajasthan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.