ടൂർ ഗൈഡ്

വിനോദസഞ്ചാരികൾക്ക് സന്ദർശിക്കുന്ന സ്ഥലത്തിൻ്റെ വിവരണം നൽകുന്ന വ്യക്തി
(Tour guide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറ്റക്കും കൂട്ടമായുമുള്ള യാത്രകളിൽ, യാത്രികർക്ക് സന്ദർശിക്കുന്ന ഇടത്തിൻ്റെയും അവിടുത്തെ മത, ചരിത്ര സൈറ്റുകൾ എന്നിവയെക്കുറിച്ചുമുള്ള സാംസ്കാരികവും ചരിത്രപരവും സമകാലികവുമായ വിവരങ്ങൾ നൽകുന്ന വ്യക്തിയാണ് ടൂർ ഗൈഡ് അല്ലെങ്കിൽ ടൂറിസ്റ്റ് ഗൈഡ് എന്ന് അറിയപ്പെടുന്നത്.[1] വിനോദസഞ്ചാര വ്യവസായത്തിലെ ഒരു പ്രധാന സേവനമേഖലയാണ് ടൂർ ഗൈഡ്‌.

യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു ടൂർ ഗൈഡ്

ചരിത്രം

തിരുത്തുക
 
ഒരു ടൂർ ഗൈഡിൻ്റെയും ഗൈഡ് ബുക്കിൻ്റെയും സഹായം തേടുന്ന ഒരു ഫിലിപ്പിനോ ടൂറിസ്റ്റ്, അക്കിസാറ്റോ റിറ്റെയുടെ മിയാക്കോ മെഷോ സ്യൂ (1787)

പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ, യാത്രികർ ഒരു ടൂർ ഗൈഡിനായി പണമടയ്ക്കുകയോ അല്ലെങ്കിൽ കൈബാര എക്കന്റെ കെയ്‌ജോ ഷെറാൻ (ക്യോട്ടോയുടെ മികച്ച കാഴ്ചകൾ) പോലുള്ള ഗൈഡ് പുസ്തകങ്ങൾ പരിശോധിക്കുകയോ ചെയ്യുമാായിരുന്നു.[2]

 
നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഇന്ത്യനിലെ ഒരു ടൂർ ഗൈഡ്

CEN (യൂറോപ്യൻ കമ്മിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ) നിർവചനം അനുസരിച്ച് "ടൂറിസ്റ്റ് ഗൈഡ്" എന്നത് സന്ദർശകരെ അവരുടെ ഇഷ്ടാനുസരണം നയിക്കുകയും, സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തെ അവർ ആവശ്യപ്പെടുന്ന ഭാഷയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.[3][4]

യൂറോപ്പിൽ, ടൂറിസ്റ്റ് ഗൈഡുകൾ യൂറോപ്യൻ ഫെഡറേഷൻ ഓഫ് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷനെ പ്രതിനിധീകരിക്കുന്നു. യൂറോപ്പിൽ, ടൂറിസ്റ്റ് ഗൈഡിംഗ് യോഗ്യത ഓരോ രാജ്യത്തിനും പ്രത്യേകമാണ്. ചില സാഹചര്യങ്ങളിൽ യോഗ്യത ദേശീയമാണ്, ചില സാഹചര്യങ്ങളിൽ ഇത് പ്രാദേശികവും. ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലനത്തിനും യോഗ്യതയ്ക്കുമുള്ള യൂറോപ്യൻ മാനദണ്ഡമാണ് EN15565.

ഓസ്‌ട്രേലിയയിൽ, ടൂർ ഗൈഡുകൾക്ക് കുറഞ്ഞത് സർട്ടിഫിക്കറ്റ് III ഗൈഡിംഗിന് യോഗ്യത വേണം.[5] ഗൈഡിങ്ങ് നൽകുന്നവയിൽ പ്രൊഫഷണൽ ടൂർ ഗൈഡ് അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയ [PTGAA], ഗൈഡ്സ് ഓഫ് ഓസ്‌ട്രേലിയ [GOA] എന്നിവയിൽ അവ ഉൾപ്പെടുന്നു.

ജപ്പാനിൽ, ടൂർ ഗൈഡ് ആകാൻ ജപ്പാൻ ടൂറിസം ഏജൻസി കമ്മീഷണറുടെ സർട്ടിഫിക്കേഷൻ പരീക്ഷ പാസാകുകയും ബന്ധപ്പെട്ട പ്രിഫെക്ചറുകളിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഗൈഡ്-ഇന്റർപ്രെറ്റർ പ്രവർത്തനങ്ങൾ നടത്തുന്ന ലൈസൻസില്ലാത്ത ഗൈഡുകൾക്ക് 500,000 യെൻ വരെ പിഴ ഈടാക്കാം.[6]

ഇന്ത്യയിൽ ടൂറിസ്റ്റ് ഗൈഡായി ഔദ്യോഗികമായി പ്രവർത്തിക്കാൻ ഇന്ത്യൻ ടൂറിസം മന്ത്രാലയം അംഗീകരിച്ച ലൈസൻസ് സ്വന്തമാക്കേണ്ടത് നിർബന്ധമാണ്. പ്രാദേശിക തലത്തിലുള്ള ടൂർ ഗൈഡിന് സർക്കാർ ലൈസൻസ് നൽകുകയും പ്രാദേശിക തലത്തിലുള്ള ഗൈഡ് പരിശീലന പരിപാടി (ആർ‌എൽ‌ജി‌ടി‌പി) നടത്തുകയും ചെയ്യുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിന്റെ (ഐഐടിടിഎം) അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ഈ പരിപാടികളും പരിശീലന സെഷനുകളും നടത്തുന്നത്.[7]

ദക്ഷിണാഫ്രിക്കയിൽ ടൂറിസ്റ്റ് ആക്റ്റ് 3, 2014 പ്രകാരം ടൂറിസ്റ്റ് ഗൈഡുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവർ സംസ്കാരം, കല, ടൂറിസം, ഹോസ്പിറ്റാലിറ്റി, കായിക മേഖല വിദ്യാഭ്യാസ, പരിശീലന അതോറിറ്റി അംഗീകാരമുള്ള പരിശീലകൻ മുഖേന പരിശീലനം നടത്തണം.[8]

കേരളത്തിൽ

തിരുത്തുക

ലക്ഷക്കണക്കിന് ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾ വരുന്ന, ടൂറിസം വ്യവസായത്തിൽ നിന്നും കാര്യമായ വരുമാനം നേടുന്ന സംസ്ഥാനമായ കേരളത്തിൽ പക്ഷെ ആവശ്യത്തിന് ടൂർ ഗൈഡുമാർ ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) കണക്കനുസരിച്ച് 208 ടൂർ ഗൈഡുമാർ മാത്രമേ കേരളത്തിലുള്ളൂ.[9] ഇതിലെ 75 പേർ നാല് തെക്കൻ സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന റീജണൽ ലെവൽ ഗൈഡുമാരാണ്. സംസ്ഥാനതല ഗൈഡുമാർ എട്ടുപേർ മാത്രമാണ്. ബാക്കിയുള്ളവർ പ്രാദേശികതല ഗൈഡുമാരാണ്. അതേ പോലെ കേരളത്തിൽ അംഗീകൃത വനിതാ ഗൈഡുമാരുടെ എണ്ണവും ജർമൻ, അറബി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന ഗൈഡുമാരുടെ എണ്ണവുമെല്ലാം തീരെ കുറവാണ്.[9]

പരിശീലനം

തിരുത്തുക

കേരളത്തിൽ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സ് സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും ഗൈഡുകളാകാനുള്ള പരിശീലനം നൽകുന്നുണ്ട്.[9]

  1. On the Job: A Seasoned Tour Guide Tells All Archived 2010-03-24 at the Wayback Machine., JobMonkey.com.
  2. Berry, Mary Elizabeth (2006). Japan in Print Information and Nation in the Early Modern Period. Berkeley, California: University of California Press. pp. 185–190. ISBN 9780520254176.
  3. "EN 15565 2008 Standard for the Training and Qualification of Tourist Guides..." World Federation of Tourist Guide Assiciations. Archived from the original on 2017-09-07. Retrieved 15 May 2017.
  4. "FEG - European Federation of Tourist Guide Associations" (in ഇംഗ്ലീഷ്). Retrieved 2021-01-31.
  5. "Certificate III Guiding". Retrieved 1 October 2019.
  6. "Tour Guides and Staff". Japan Deluxe Tours. Retrieved 22 May 2017.
  7. "How to become tourist guide in India?". 2018-05-15.
  8. "Registration as a Tourist Guide". www.westerncape.gov.za. Western Cape Government. Retrieved 1 October 2019.
  9. 9.0 9.1 9.2 സിജു, എം ആർ. "ടൂർ ഗൈഡ് | ജോലി സിമ്പിളാണ്, പവർഫുളും". Retrieved 2021-01-30.

കുറിപ്പുകൾ

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • മക്കാനെൽ, ഡീൻ. എത്തിക്സ് ഓഫ് സൈറ്റ്സീയിങ്ങ്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്, 2011.
  • പോണ്ട്, കാത്‌ലീൻ ലിംഗിൾ. പ്രൊഫഷണൽ ഗൈഡ്: ഡൈനാമിക്സ് ഓഫ് ടൂർ ഗൈഡിങ്ങ്. ന്യൂയോർക്ക്: വാൻ നോസ്ട്രാന്റ് റെയിൻഹോൾഡ്, 1993.
  • റുട്ടൻ‌ബെർഗ്, ക്ലോഡിയ ഡബ്ല്യു. ഇന്റർനാഷണൽ ജേണൽ ഓഫ് ലൈഫ്‌ലോംഗ് എഡ്യൂക്കേഷൻ 31, നമ്പർ. 3 (2012): 261-275.
  • വിൻ, ജോനാഥൻ ആർ. ദി ടൂർ ഗൈഡ്: വാക്കിംഗ് ആൻഡ് ടോക്കിംഗ് ന്യൂയോർക്ക്. ചിക്കാഗോ: ദി യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ്, 2011.
  • വിൻ, ജോനാഥൻ ആർ. "സിറ്റി ടൂർ ഗൈഡ്സ്: അർബൻ ആൽ‌കെമിസ്റ്റ്റ്റ്സ് അറ്റ് വർക്ക്." സിറ്റി ആൻഡ് കമ്മ്യൂണിറ്റി 9, നമ്പർ. 2 (ജൂൺ 2010).

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടൂർ_ഗൈഡ്&oldid=3632911" എന്ന താളിൽനിന്ന് ശേഖരിച്ചത്