കക്കൂസ്

ശൗചാലയം
(Toilet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലമൂത്ര വിസർജ്ജനം നടത്താൻ ഉപയോഗിക്കുന്ന മുറിയാണു കക്കൂസ് അഥവാ ശൗചാലയം (പഴയ മലയാളം: മറപ്പുര, വെളിപ്പുര). വീടുകളിലും, ഓഫീസ് പരിസരത്തും, കെട്ടിടങ്ങളിലും കക്കൂസ് നിർമ്മിക്കൽ ആവശ്യമാണ്. തുറന്ന പ്രദേശത്തുള്ള വിസർജ്ജനം മൂലമുള്ള രോഗാണുസംക്രമണം ഒരു പരിധിവരെ തടയാൻ മനുഷ്യന് ഇത് ഉപകരിക്കുന്നു.

Squat toilet as seen in some parts of Europe and Asia.
ടോയ് ലറ്റ് ഉപയോഗിക്കു.. രോഗം തടയൂ...

നവംബർ 19 ലോക കക്കൂസ് ദിനം

തിരുത്തുക

നവംബർ 19 ലോക കക്കൂസ് ദിനമായി ആചരിക്കുന്നു. ലോകത്തെ 250 കോടി ജനങ്ങൾ ശരിയായ ശുചിത്വ സംവിധാനങ്ങളില്ലാത്തതിനാൽ അനുഭവിക്കുന്ന യാതനകൾക്ക് അറുതിവരുത്താനും, "ലോക ശുചിത്വം" എന്ന വെല്ലുവിളി നേരിടാനും. കക്കൂസുകളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന വിശ്വാസങ്ങൾക്കും മറ്റുമെതിരായ ബോധവൽക്കരണം നടത്താനും ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. യുണിസെഫ് പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെയാണ് ഈ ദിനാചരണം നടക്കുന്നത്. [1] [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-01. Retrieved 2012-11-19.
  2. http://www.worldtoiletday.org/
"https://ml.wikipedia.org/w/index.php?title=കക്കൂസ്&oldid=4078572" എന്ന താളിൽനിന്ന് ശേഖരിച്ചത്