ടിഗ്രൻ പെട്രോഷ്യൻ

(Tigran Petrosian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യൻ സോവിയറ്റ്-അർമേനിയൻ ഗ്രാൻഡ്‌മാസ്റ്റർ ആയിരുന്നു. ( ജനനം:ജൂൺ 17,1929-മരണം:ഓഗസ്റ്റ് 13 1984) 1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്നു പെട്രോഷ്യൻ. മിഖായേൽ ബൊട്‌വിനിക്കിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോകകിരീടം ചൂടിയത് കൂടാതെ 8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു പെട്രോഷ്യൻ.(1953, 1956, 1959, 1962, 1971, 1974, 1977 and 1980). 4 തവണ സോവിയറ്റ് ദേശീയ ചാമ്പ്യനുമായിരുന്നു.(1959, 1961, 1969,1975) ‘അയൺ ടിഗ്രൻ‘ എന്നും ചെസ്സ് ലോകത്ത് അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെടുന്നുണ്ട്.

ടിഗ്രൻ പെട്രോഷ്യൻ
Petrosian in 1975
മുഴുവൻ പേര്Tigran Vartanovich Petrosian
രാജ്യം Soviet Union Armenian Soviet Socialist Republic
ജനനം(1929-06-17)ജൂൺ 17, 1929
Tbilisi, Georgia, Transcaucasian SFSR, USSR
മരണംഓഗസ്റ്റ് 13, 1984(1984-08-13) (പ്രായം 55)
Moscow, Russian SFSR, USSR
സ്ഥാനംGrandmaster
ലോകജേതാവ്1963–1969
ഉയർന്ന റേറ്റിങ്2645 (July 1972)

അതീവ കരുതലുള്ള ഒരു സുശക്തമായപ്രതിരോധമാണ് പെട്രോഷ്യന്റെ കൈമുതൽ. അതു ഭേദിയ്ക്കുക അങ്ങേയറ്റം ദുഷ്കരവും എന്നു ചൂണ്ടിക്കാണിയ്ക്കപ്പെട്ടിട്ടുണ്ട്. ഡച്ച് ഗ്രാൻഡ്മാസ്റ്റർ ആയ നിംസൊവിച്ചിന്റെ സ്വാധീനം പെട്രോഷ്യനിൽ പ്രകടമാണ്. ആക്രമണശൈലിയേക്കാൾ ഉപരി പ്രതിരോധത്തിലൂന്നിയാണ് പെട്രോഷ്യൻ നീങ്ങുക. എതിരാളിയുടെ പിഴവു സമർഥമായി മുതലെടുക്കുകയും ചെയ്യും.1.d4 Nf6 2.c4 e6 3.Nf3 b6 4.a3(ക്വീൻസ് ഇൻഡ്യൻ ഡിഫൻസിലെ പെട്രോഷ്യൻ രീതി.)1. d4 Nf6 2. c4 g6 3. Nc3 Bg7 4. e4 d6 5. Nf3 O-O 6. Be2 e5 7. d5.(കിങ്സ് ഇൻഡ്യൻ ഡിഫൻസിലെ പെട്രോഷ്യന്റെ വേരിയേഷൻ)

പുറംകണ്ണികൾ

തിരുത്തുക
പുരസ്കാരങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1963–69
പിൻഗാമി
നേട്ടങ്ങൾ
മുൻഗാമി ഏറ്റവും ഇളയ ഗ്രാന്റ്സ്‍മാസ്റ്റർ
1952–1955
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ടിഗ്രൻ_പെട്രോഷ്യൻ&oldid=3983184" എന്ന താളിൽനിന്ന് ശേഖരിച്ചത്