തുംബെലിന

(Thumbelina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1835 ഡിസംബർ 16-ന് ഡെന്മാർക്കിൽ കോപ്പൻഹേഗനിൽ പ്രസിദ്ധീകരിച്ച ഡാനിഷ് ലേഖകനായ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ രചിച്ച ഒരു സാഹിത്യവിശകലനമാണ് "തുംബെലിന " / ˌθʌmbəliːnə / (ഡാനിഷ്: Tommelise). "ദി നോട്ടി ബോയ്", "ദി ട്രാവറിങ് കംമ്പേനിയൻ" എന്നിവ ആൻഡേഴ്സന്റെ ഫെയറി ടേൽസ് ടോൾഡ് ഫോർ ചിൽഡ്രൺ എന്ന നാടോടിക്കഥയിലെ രണ്ടാമത് കൂട്ടിച്ചേർക്കപ്പെട്ടവയായിരുന്നു. തുംബെലിനയിൽ "തുംബെലിന " ഒരു ചെറിയ പെൺകുട്ടിയും കോക്ക്ചഫെർ, ടോഡ്, മോൾ എന്നിവയോടൊപ്പം അവളുടെ സാഹസികതയെയും കുറിച്ച് പറയുന്നു. ഫ്ളവർ ഫെയറി രാജകുമാരനോടൊപ്പം രാജകുമാരി പ്രണയത്തിലാകുന്നതിനു മുമ്പുതന്നെ അവൾ നേരത്തെ അവരുടെ താൽപര്യങ്ങളെ ഒഴിവാക്കുന്നു. "തുംബെലിന " പ്രധാനമായും ആൻഡേഴ്സന്റെ കണ്ടുപിടിത്തമാണ്. പക്ഷെ "ടോം തമ്പ്" പോലുള്ള മിനിയേച്ചർ കഥകളിലെ പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഇത് നിർമ്മിച്ചത്. 1835 -ലെ ഏഴ് നാടോടിക്കഥകളിലൊന്നായി "തുംബെലിന " പ്രസിദ്ധീകരിച്ചു. എന്നാൽ ഡാനിഷ് വിമർശകർ ഇതിനെ ആദരിച്ചിരുന്നില്ല. എങ്ങനെയായിരുന്നാലും ഒരു വിമർശകൻ "തുംബെലിനയെ" പ്രശംസിച്ചിരുന്നു.[1]"തുംബെലിനയുടെ ഏറ്റവും പഴയ ഇംഗ്ലീഷ് വിവർത്തനം 1846 -ൽ ആണ് നടന്നത്. ടെലിവിഷൻ നാടകവും ആനിമേറ്റഡ് ഫിലിമുകളും ഉൾപ്പെടെ പല മാധ്യമങ്ങളും ഈ കഥയെ പലവിധത്തിൽ ഉപകാരപ്രദമാക്കിയിട്ടുണ്ട്.

"Thumbelina"
Illustration by Vilhelm Pedersen,
Andersen's first illustrator
കഥാകൃത്ത്Hans Christian Andersen
Original title"Tommelise"
വിവർത്തകൻMary Howitt
രാജ്യംDenmark
ഭാഷDanish
സാഹിത്യരൂപംLiterary fairy tale
പ്രസിദ്ധീകരിച്ചത്Fairy Tales Told for Children. First Collection. Second Booklet. 1835. (Eventyr, fortalte for Børn. Første Samling. Andet Hefte. 1835.)
പ്രസിദ്ധീകരണ തരംFairy tale collection
പ്രസാധകർC. A. Reitzel
മാധ്യമ-തരംPrint
പ്രസിദ്ധീകരിച്ച തിയ്യതി16 December 1835
ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്1846
Preceded by"Little Ida's Flowers"
Followed by"The Naughty Boy"

പ്ലോട്ട്

തിരുത്തുക

1847- ലെ ആദ്യ ഇംഗ്ലീഷ് പരിഭാഷയിൽ മേരി ഹൊവിറ്റ് ഈ കഥയെ മാറ്റി ഒരു ഭിക്ഷക്കാരിയായ സ്ത്രീ ഒരു കർഷകന്റെ ഭാര്യയ്ക്ക് ബാർലികോൺ തന്റെ ഭക്ഷണത്തിനു പകരമായി നൽകുന്നു. ബാർലികോൺ നട്ടുവളർന്ന ശേഷം അതിന്റെ പുഷ്പത്തിൽ നിന്ന് ചെറിയ കുട്ടിയായ തുംബെലിന (ടോമലിസെ) ജന്മമെടുത്ത് പുറത്തുവരുന്നു. ഒരു രാത്രി, തുംബെലിന അവളുടെ വാൾനട്ട് ഷെല്ലിലെ തൊട്ടിലിൽ സുഖമായി ഉറങ്ങുമ്പോൾ തന്റെ മകന് ഒരു മണവാട്ടി ആകാൻ ആഗ്രഹിച്ച് ഒരു തവള എടുത്ത് കൊണ്ടുപോകുന്നു. ചങ്ങാതിമാരായി തീർന്ന ഒരു മത്സ്യത്തിന്റെയും ഒരു ചിത്രശലഭത്തിന്റെയും സഹായത്തോടെ തുംബെലിന തവളയുടെയും അവളുടെ മകനിൽ നിന്നും രക്ഷപെട്ടു. ഒരു താമരപ്പൂവിന്റെ ഇതളിൽ ഒളിച്ചിരുന്ന അവളെ ഒരു ചീവീട് പിടിച്ചെടുത്തതോടുകൂടി അവളുടെ സുഹൃത്തുക്കൾ അവളുടെ ചങ്ങാത്തം നിരസിക്കുന്നു.

 
Andersen in 1836

തുംബെലിന പല ഘട്ടങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ, ശീതകാലം വരുമ്പോൾ, അവൾ നിരാശയിലാകുന്നു. ഒടുവിൽ പഴയ വയലിലെ ഒരു എലി അവൾക്ക് അഭയം നൽകി. തുംബെലിന തന്റെ അയൽക്കാരനായ ഒരു മോൾനെ വിവാഹം ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നാൽ തുംബെലിനയുടെ അഭിപ്രായത്തിൽ തന്റെ ജീവിതകാലം ഭൂഗർഭത്തിൽ ചെലവഴിക്കുന്ന സൂര്യനെയോ ആകാശമോ ഒരിക്കലും കാണാത്ത ഒരാളെ വിവാഹം ചെയ്യാനുള്ള സാധ്യതയെ തുംബെലിന വെറുക്കുന്നു. ഈ മോൾ അവൾക്ക് നല്ല ജോഡിയാണെന്നും അവളെ സംരക്ഷിക്കുമെന്നും പറഞ്ഞുകൊണ്ട് വയലിലെ എലി അവളെ വിവാഹത്തിലേയ്ക്ക് തള്ളിവിടുന്നു. അവസാന നിമിഷത്തിൽ തുംബെലിന ശീതകാലത്തു ആരോഗ്യത്തോടെ വളരെ വിദൂരത്തേക്ക് ഓടി രക്ഷപെടുന്നു. പൂക്കളുടെ ഒരു വയലിൽ, തുംബെലിന അവളുടെ അതേ വലിപ്പമുള്ള ഒരു ചെറിയ പുഷ്പ-ഫെയറി രാജകുമാരനെ കണ്ടുമുട്ടുകയും അവർ ഇഷ്ടപ്പെടുകയും തുടർന്ന് അവർ വിവാഹം ചെയ്യുകയും ചെയ്തു. പൂക്കളിൽ നിന്ന് പൂക്കളിലേയ്ക്ക് സഞ്ചരിക്കാനായി തുംബെലിനയ്ക്ക് അവളുടെ ഭർത്താവ് രണ്ടു ചിറകുകളും മിയ.എന്ന പുതിയ പേരും സമ്മാനിക്കുന്നു.

ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ കഥയുടെ പതിപ്പിൽ, ഒരു ബ്ലൂബേർഡ് തുംബെലിനയുടെ കഥ തുടക്കം മുതൽ തന്നെ അവളെ പ്രണയിച്ചിരുന്നു. തുംബെലിന പുഷ്പ-ഫെയറി രാജകുമാരനെ വിവാഹം കഴിച്ചതിനുശേഷം പക്ഷിയുടെ ഹൃദയം തകർന്നു. ഒടുവിൽ ഒരു ചെറിയ വീട്ടിൽ പറന്ന് എത്തി. അവിടെ,ആൻഡേഴ്സൺ ആണെന്ന് സൂചിപ്പിക്കുന്ന ഒരാൾക്ക് പക്ഷി തുംബെലിനയുടെ കഥ പറയുന്നു. ആ കഥയെ ഒരു പുസ്തകത്തിൽ ആൻഡേഴ്സൺ വിവരിക്കുന്നു.[2]


പശ്ചാത്തലം

തിരുത്തുക

ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ ഡെന്മാർക്കിൽ വച്ച് ഒഡെൻസ് എന്ന സ്ഥലത്ത് 1805 ഏപ്രിൽ 2 ന് ഷൂമേക്കർ ആയ ഹാൻസ് ആൻഡേഴ്സൺ , ആനി മേരി ആൻഡേഴ്സ്ഡട്ടർ എന്നിവരുടെ മകനായി ജനിച്ചു.[3]ആൻഡേഴ്സൻ തന്റെ പിതാവുമായി സാഹിത്യത്തെ സ്നേഹിക്കുകയും അവർ അറേബ്യൻ നൈറ്റ്സ്സും ജീൻ ഡി ലാ ഫോണ്ടൈന്റെ കഥകളും വായിയ്ക്കുകയും ചെയ്തു. ആൻഡേഴ്സൺ പിതാവിനോടൊപ്പം പനോരമകൾ, പോപ്പ്-അപ് ചിത്രങ്ങൾ, ടോയി തിയേറ്ററുകൾ എന്നിവ നിർമ്മിച്ചു.[4]

  1. Wullschlager 2002, p. 165
  2. Opie 1992, pp. 221–9
  3. Wullschlager 2002, p. 9
  4. Wullschlager 2002, p. 13
  • Andersen, Hans Christian (1983) [1974]. The Complete Fairy Tales and Stories. Erik Christian Haugaard (trans.). New York, NY: Anchor Books. ISBN 0-385-18951-6.
  • Andersen, Hans Christian (2000) [1871]. The Fairy Tale of My Life. New York, NY: Cooper Square Press. ISBN 0-8154-1105-7.
  • Classe, O. (ed.) (2000). Encyclopedia of Literary Translation into English; v.2. Chicago, IL: Fitzroy Dearborn Publishers. ISBN 1-884964-36-2. {{cite book}}: |first= has generic name (help)
  • Eastman, Mary Huse (ed.). Index to Fairy Tales, Myths and Legends. BiblioLife, LLC. {{cite book}}: |first= has generic name (help)
  • Frank, Diane Crone; Jeffrey Frank (2005). The Stories of Hans Christian Andersen. Durham, NC and London, UK: Duke University Press. ISBN 0-8223-3693-6.
  • Loesser, Susan (2000) [1993]. A Most Remarkable Fella: Frank Loesser and the Guys and Dolls in his Life: A Portrait by his Daughter. New York, NY: Hal Leonard Corporation. ISBN 0-634-00927-3.
  • Opie, Iona; Peter Opie (1974). The Classic Fairy Tales. Oxford, UK: Oxford University Press. ISBN 0-19-211559-6.
  • Sale, Roger (1978). Fairy Tales and After: From Snow White to E.B. White. New Haven, CT: Harvard University Press. ISBN 0-674-29157-3.
  • Siegel, Elaine V. (ed.) (1992). Psychoanalytic Perspectives on Women. New York, NY: Brunner/Mazel, Inc. ISBN 0-87630-655-5. {{cite book}}: |first= has generic name (help)
  • Wullschlager, Jackie (2002). Hans Christian Andersen: The Life of a Storyteller. Chicago, IL: The University of Chicago Press. ISBN 0-226-91747-9.

പുറം കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Thumbelina എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=തുംബെലിന&oldid=3983238" എന്ന താളിൽനിന്ന് ശേഖരിച്ചത്