ദ യംഗ് ബെഗ്ഗർ

(The Young Beggar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പാനിഷ് ചിത്രകാരനായ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ (ഏകദേശം 1645-1650) വരച്ച ചിത്രമാണ് ദ യംഗ് ബെഗ്ഗർ. പെയിന്റിംഗിൽ സ്വയം പേൻ കൊല്ലുന്ന ഒരു ചെറുപ്പക്കാരന്റെ രൂപം കാരണം ദ ലൈസ് റിഡൻ ബോയ് എന്നും അറിയപ്പെടുന്നു. മുറില്ലോയുടെ ആദ്യത്തെ അറിയപ്പെടുന്ന തെരുവ് കുട്ടികളുടെ ചിത്രമാണ് ദ യംഗ് ബെഗ്ഗർ.[1]

The Young Beggar
Bartolomé Esteban Murillo – The Young Beggar
കലാകാരൻBartolomé Esteban Murillo
വർഷംc. 1645–50
Mediumoil on canvas
അളവുകൾ134 cm × 300 cm (53 ഇഞ്ച് × 120 ഇഞ്ച്)
സ്ഥാനംLouvre, Paris

പതിനേഴാം നൂറ്റാണ്ടിലെ സ്പാനിഷ് കുട്ടികളുടെ ദാരിദ്ര്യം ഈ ചിത്രത്തെ സ്വാധീനിക്കുകയും മൈക്കലാഞ്ചലോ മെറിസി ഡാ കാരവാജിയോയുടെ ശൈലി പിന്തുടരുകയും ചെയ്തു.[2] മുറില്ലോയുടെ പെയിന്റിംഗ് ഒരു അനാഥ കുട്ടിയെ കേന്ദ്രീകരിച്ച് പ്രകാശത്തിന്റെയും നിറഭേദങ്ങളുടെയും പൂരകമായ സാങ്കേതികത ഉപയോഗിക്കുന്നു.[3] ലൂയി പതിനാറാമന്റെ രാജകീയ ശേഖരത്തിൽ സൂക്ഷിച്ചിരുന്ന ഈ ചിത്രം സ്പാനിഷ് ബറോക്ക് പെയിന്റിംഗിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു.[4]

ഈ ചിത്രം നിലവിൽ പാരീസിലെ ലൂവ്രേ മ്യൂസിയത്തിലാണ് സ്ഥിതി ചെയ്യുന്നത്.[1]

ചരിത്രം

തിരുത്തുക

മദ്യശാലയിലെ രംഗങ്ങൾ ഉൾപ്പെടെയുള്ള ലോ-ലൈഫ് വിഭാഗത്തിലുള്ള രംഗങ്ങളുടെ നീണ്ട ഫ്ലെമിഷ് പാരമ്പര്യം കാരണം ദാരിദ്ര്യത്തിലുള്ള കുട്ടികളുടെ പെയിന്റിംഗുകൾ ഫ്ലാൻഡേഴ്സിൽ വളരെയധികം വിലമതിക്കപ്പെട്ടു.[5]

സ്പെയിനിന്റെ സുവർണ്ണ കാലഘട്ടത്തിലെ അവസാനത്തെ മഹാനായ ചിത്രകാരന്മാരിൽ ഒരാളെന്ന നിലയിൽ, മുറില്ലോ എല്ലാറ്റിനുമുപരിയായി ഒരു മത ചിത്രകാരനായിരുന്നു. വിശുദ്ധന്മാരുടെയും ക്രിസ്തുവിന്റെയും മഹത്തായ ചിത്രീകരണത്തിന് പേരുകേട്ടിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ഒരുപക്ഷേ ഫ്രാൻസിസ്‌ക്കൻമാരുടെ ചാരിറ്റി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കാം, അവർക്കായി അദ്ദേഹം പതിവായി പ്രവർത്തിച്ചു. സെവില്ലിലെ ഫ്രാൻസിസ്കന്മാർക്ക് വേണ്ടി, അദ്ദേഹം ചിത്രങ്ങളുടെ ഒരു ചക്രം വരച്ചു. അതിൽ ദ ഏഞ്ചൽസ് കിച്ചൻ എന്ന പേരിൽ മറ്റൊരു പെയിന്റിംഗ് ഉൾപ്പെടുന്നു.[6]

അനുബന്ധ ചിത്രങ്ങൾ

തിരുത്തുക
  1. 1.0 1.1 "The Young Beggar | Louvre Museum | Paris". www.louvre.fr (in ഇംഗ്ലീഷ്). Archived from the original on 2019-04-01. Retrieved 2018-09-24.
  2. Potter, P. (2008). ""How Comes It, Rocinante, You're so Lean?" "I'm Underfed, with Overwork I'm Worn"". Emerg Infect Dis (in അമേരിക്കൻ ഇംഗ്ലീഷ്). 14 (9): 1505–6. doi:10.3201/eid1409.ac1409. PMC 2603120. PMID 18760039.
  3. "Bartolomé Esteban Murillo Artist Overview and Analysis". The Art Story.
  4. Magi, Giovanna (January 1, 1999). Grand Louvre and the Musee D'Orsay. Bonechi. ISBN 8870097803.
  5. Meagher, Jennifer (April 2008). "Genre Painting in Northern Europe". Metropolitan Museum of Art. Retrieved 4 May 2019.
  6. Bartolomé Esteban MURILLO (1646), The Angels' Kitchen, archived from the original on 2019-04-12, retrieved 2019-05-01

അവലംബങ്ങൾ

തിരുത്തുക
  • Bray, Xavier. Murillo at Dulwich Picture Gallery. London: Philip Wilson, 2013.
  • Brooke, Xanthe, and Peter Cherry. Murillo: Scenes of Childhood. London: Merrell, 2001.
  • Magi, Giovanna. The Grand Louvre and the Musee DOrsay. Florence: Bonechi, 1992.
  • Marqués, Manuela B. Mena. 2003 "Murillo, Bartolomé Esteban." Grove Art Online. 7 May. 2019. https://www.oxfordartonline.com/groveart/view/10.1093/gao/9781884446054.001.0001/oao-9781884446054-e-7000060472.
  • Mentor Association. The Mentor, Volume 7, Part 1. New York, N.Y.: Mentor Association, 1920.
  • Potter, P (2008). "How Comes It, Rocinante, You're so Lean?" "I'm Underfed, with Overwork I'm Worn". Emerg Infect Dis. 14 (9): 1505–1506. doi:10.3201/eid1409.ac1409. PMC 2603120. PMID 18760039.
"https://ml.wikipedia.org/w/index.php?title=ദ_യംഗ്_ബെഗ്ഗർ&oldid=4081517" എന്ന താളിൽനിന്ന് ശേഖരിച്ചത്