ദി വൈറ്റ് ഹോഴ്സ്

(The White Horse (Constable) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് കലാകാരനായ ജോൺ കോൺസ്റ്റബിൾ വരച്ച ക്യാൻവാസ് ലാൻഡ്സ്കേപ്പ് പെയിന്റിംഗാണ് ദി വൈറ്റ് ഹോഴ്സ്. 1819-ൽ പൂർത്തിയാക്കിയ ഈ ചിത്രം ഇപ്പോൾ ന്യൂയോർക്ക് സിറ്റിയിലെ ഫ്രിക് ശേഖരത്തിലാണ് കാണപ്പെടുന്നത്.

The White Horse
കലാകാരൻJohn Constable
വർഷം1819
MediumOil on canvas
അളവുകൾ131.4 cm × 188.3 cm (51.7 ഇഞ്ച് × 74.1 ഇഞ്ച്)
സ്ഥാനംFrick Collection, New York City

ചിത്രകാരന്റെ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു ഈ ചിത്രം.[1] 'സിക്‌സ്-ഫൂട്ടേഴ്‌സ്' എന്ന് വിളിക്കപ്പെടുന്ന ആദ്യത്തേ പരമ്പരയിലെ ആറാമത്തേതായിരുന്നു ഈ ചിത്രം. റിവർ സ്റ്റോറിലെ [2] രംഗങ്ങൾ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമായ ദി ഹേ വെയ്നും ഉൾപ്പെടുന്നു. ലോക്കിന് തൊട്ടു താഴെയുള്ള ഫ്ലാറ്റ്‌ഫോർഡിലെ നദിക്ക് കുറുകെ, ടൗപാത്ത് ആയി മാറുന്ന സ്ഥലത്ത് ഒരു കുതിരയെ കെട്ടിവലിച്ചുകൊണ്ടു പോകുന്നതാണ് ചിത്രകലയുടെ വിഷയം.[3]

ചരിത്രം

തിരുത്തുക

പെയിന്റിംഗ് പൂർത്തിയാക്കി 1819-ൽ റോയൽ എക്സിബിഷനിൽ പ്രദർശിപ്പിച്ച ചിത്രത്തിന്അവിടെ നല്ല സ്വീകാര്യത നേടി. അതിലൂടെ കോൺസ്റ്റബിളിനെ റോയൽ അക്കാദമിയുടെ അസോസിയേറ്റ് ആയി തിരഞ്ഞെടുത്തു.[4] കോൺസ്റ്റബിളിന്റെ സുഹൃത്ത് സാലിസ്ബറി ബിഷപ്പ് ജോൺ ഫിഷർ[5] 100 ഗിനിയയ്ക്ക് ഈ പെയിന്റിംഗ് വാങ്ങി. പിന്നീട് അദ്ദേഹം സാലിസ്ബറി കത്തീഡ്രൽ ഫ്രം ദി ബിഷപ്പ്സ് ഗ്രൗണ്ട്സ് എന്ന ചിത്രം വരയ്ക്കാൻ കോൺസ്റ്റബിളിനെ ചുമതലപ്പെടുത്തി.[6] ഈ ചിത്രം വാങ്ങൽ കോൺസ്റ്റബിളിന് ഒടുവിൽ സാമ്പത്തിക ഭദ്രത നൽകി. അതില്ലായിരുന്നെങ്കിൽ അദ്ദേഹം പെയിന്റിംഗ് പാടെ ഉപേക്ഷിച്ചേനെ എന്ന് തർക്കമുണ്ട്.[7]


കോൺസ്റ്റബിളിന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ദി വൈറ്റ് ഹോഴ്സ് . 1826-ൽ ഫിഷറിന് എഴുതിയ കത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു:

ഒരു കലാകാരന്റെ ജീവിതത്തിൽ സാധാരണയായി ഒന്നോ രണ്ടോ മൂന്നോ ചിത്രങ്ങൾ ഉണ്ടാകും, അവയിൽ സാധാരണയേക്കാൾ കൂടുതൽ താൽപ്പര്യമുണ്ട് - ഈ ചിത്രം എന്റേതാണ്.[8]

1830-ൽ, ഫിഷർ വൻ കടബാധ്യതയിലായപ്പോൾ, 100 ഗിനികൾ കൊടുത്ത് അദ്ദേഹം പെയിന്റിംഗ് തിരികെ വാങ്ങി.[9] ജീവിതകാലം മുഴുവൻ അദ്ദേഹം അത് സൂക്ഷിച്ചിരുന്നു.[10] 1837-ൽ അദ്ദേഹത്തിന്റെ മരണശേഷം, ഫൈനാൻഷ്യർ ജെ. പി. മോർഗൻ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ്, ചിത്രം വിവിധ ഇംഗ്ലീഷ് കളക്ടർമാരുടെ കൈകളിലൂടെ കടന്നുപോയി.[11]

ദി വൈറ്റ് ഹോഴ്‌സിന്റെ പൂർണ്ണ വലുപ്പത്തിലുള്ള ഓയിൽ സ്കെച്ച് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗ്യാലറി ഓഫ് ആർട്ട് ആണ് സൂക്ഷിച്ചിരിക്കുന്നത്.[12]

  1. Sotheby’s: The White Horse essay
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. The Frick Collection
  4. Sotheby’s: Immortalised Landscape of Constable Country
  5. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  6. The V&A
  7. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  8. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  9. Sotheby’s: The White Horse essay
  10. The Frick Collection
  11. The Frick Collection
  12. National Gallery of Art

ഗ്രന്ഥസൂചിക

തിരുത്തുക
  • Beckett, R.B. (1962), John Constable’s Correspondence VI: The Fishers, Woodbridge: Boydell & Brewer Ltd, ISBN 9780900716096
  • Johnson, Paul (1991), The Birth of the Modern: World Society 1815-1830, University of Michigan: HarperCollins, ISBN 9780060165741
"https://ml.wikipedia.org/w/index.php?title=ദി_വൈറ്റ്_ഹോഴ്സ്&oldid=3761686" എന്ന താളിൽനിന്ന് ശേഖരിച്ചത്