വീനസ് പ്രൊജക്ട്

(The Venus Project എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റിസോഴ്സ് ബേസ്ഡ് എക്കണോമി എന്ന ആശയം ഉപയോഗിച്ച്, സാമൂഹികോന്നമനത്തിനായി ജാക്ക് ഫ്രെസ്കോ തുടങ്ങിയ ഒരു പദ്ധതിയാണ് വീനസ് പ്രൊജക്ട്. അനുയോജ്യമായ നഗര മാതൃകകൾ, ഊർജ്ജ ലഭ്യത, കൃഷിയിട വിന്ന്യാസം, നാച്വറൽ റിസോഴ്സ് മാനേജ്മെന്റ് എന്നിവ കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു പദ്ധതിയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.

വീനസ് പ്രൊജക്ട്
The Venus Project logo
ആപ്തവാക്യംരാഷ്ട്രീയത്തിനും ദാരിദ്ര്യത്തിനും യുദ്ധത്തിനും ഉപരിയായി
തരംNon-profit Organization
വെബ്സൈറ്റ്www.thevenusproject.com

പദ്ധതിയിൽ ഉള്ളതുപോലെ ഒരു ഗവേഷണ കേന്ദ്രവും ഇതിനുണ്ട്. ജാക് ഫ്രെസ്കോ ജീവിതത്തെയും പ്രവർത്തികളെയും കുറിച്ച് 2006 ൽ നിർമ്മിച്ച സിനിമയാണ് ഫ്യൂച്വർ ബൈ ഡിസൈൻ[1]

ചരിത്രം

തിരുത്തുക

1975 കളിൽ ജാക് ഫ്രെസ്കോ, റോക്സൻ മെഡോസ് എന്നിവർ വീനസ് (ഫ്ലോറിഡ - അമേരിക്കൻ ഐക്യനാടുകൾ) ൽ വച്ച് വീനസ് പ്രൊജക്ട് ആരംഭിച്ചു. എല്ലാ രാജ്യങ്ങളും കലുഷിതമാണ്[2], ഈ ദൂഷ്യങ്ങൾ പണത്തിന്റെ ഉപയോഗം മൂലമാണ് ഉണ്ടാകുന്നത് എന്ന ആശയത്തിൽ നിന്നുകൊണ്ടാണ് വീനസ് പ്രൊജക്ട് ആരംഭിച്ചത്. പണത്തിനു ബദലായി ഫ്രെസ്കോ മുന്നോട്ടുവച്ചത് റിസോഴ്സ് ബേസ്ഡ് എക്കണോമി എന്ന ആശയമാണ്. ഈ സമ്പ്രദായത്തിൽ, എല്ലാ റിസോഴ്സുകളെയും (വിഭവങ്ങളെയും) ഒരു 'കമ്പ്യൂട്ടർവൽകൃത സ്വയം പ്രേരിത' സമ്പ്രദായം വഴി നിയന്ത്രിക്കുക എന്ന ആശയമാണ് ഉൾക്കൊള്ളുന്നത്. ഇത് Cybernation[3] എന്ന ആശയവുമായി സാമ്യത പുലർത്തുന്നു.

വിഭവ-അധിഷ്ടിത സാമ്പത്തിക നയം (Resource-based economy)

തിരുത്തുക

അനുയോജ്യ യന്ത്രവൽകൃത നയം

തിരുത്തുക

Resource-based economy യിൽ വിഭവങ്ങളെ അവയുടെ ലഭ്യതയും സാങ്കേതികതയും ഉപയോഗിച്ച് ആവശ്യമുള്ള വസ്തുക്കളായും സേവനങ്ങളായും ഉപയോഗിക്കാം. അവിടെ പണത്തിന്റെ ആവശ്യകത ഉണ്ടാകുന്നില്ല; സാധനങ്ങളും സേവനങ്ങളും ആവശ്യത്തിനനുസരിച്ച് കേന്ദ്രീകൃത കമ്പ്യൂട്ടർസിസ്റ്റങ്ങൾ വിഭവങ്ങളെ അവലംബിച്ച് എത്തിക്കും. ഉപയോഗിച്ചു തീർന്നവ, ഉപയോഗ യോഗ്യമല്ലാതായവ മുതലായവയെ റീസൈക്കിൾ, റെഡ്യുസ്, അല്ലെങ്കിൽ റിയൂസ് ചെയ്ത് ഉപയോഗിക്കാം.

വിപണന സാമ്പത്തിക നയവുമായുള്ള ബന്ധം

തിരുത്തുക

വിഭവ ഉറവിടങ്ങളിൽ നിന്നും ഉൽപ്പന്നങ്ങളൂം സേവനങ്ങളൂം എത്തിക്കാൻ യന്ത്രങ്ങൾ തൊഴിലെടുക്കുന്നു. ഡ്രൈവ്ത്രൂ മാതൃകകളിലോ കൊറിയർ രീതിയിലോ വിതരണം സാധ്യമാക്കപ്പെടുന്നു. ഈ ഉപയോഗങ്ങൾക്കോ ഒന്നും തന്നെ യാതൊരു ചാർജ്ജും നൽകേണ്ടതില്ല. ഇതിനൊക്കെ ചെലവാകുന്ന വില/മൂല്യം പ്രക്രിയയിൽ ഉപയോഗപ്പെടുന്ന ഊർജ്ജവും റിസോഴ്സും തന്നെയാണ്. ഇതു തന്നെ യന്ത്രങ്ങളെ തനിയെ പ്രവർത്തിക്കാൻ സഹായിക്കും.

ഇതും കാണുക

തിരുത്തുക

1. www.thevenusproject.com[4]

2. Cybernation[5]

"https://ml.wikipedia.org/w/index.php?title=വീനസ്_പ്രൊജക്ട്&oldid=1728591" എന്ന താളിൽനിന്ന് ശേഖരിച്ചത്