സ്മോൾ-ടൂത്ത് ഡോഗ്

(The Small-tooth Dog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൗസ്ഹോൾഡ് ടേൽസ് ആന്റ് അദർ ട്രഡിഷണൽ റിമെയിൻസ് നിന്നും സിഡ്നി ഓൾഡാൽ ആഡി ശേഖരിച്ച ഒരു ഇംഗ്ലീഷ് യക്ഷിക്കഥയാണ് 'സ്മോൾ-ടൂത്ത് ഡോഗ്'. [1][2]


ഇത് ആർനെ-തോംസൺ ടൈപ്പ് 425C വിഭാഗത്തിൽപ്പെടുന്ന കഥയാണ്.[3] ഇത്തരത്തിലുള്ള മറ്റുകഥകളിൽ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്, ദി സിംഗിംഗ്, സ്പ്രിംഗിംഗ് ലാർക്ക് എന്നിവ ഉൾപ്പെടുന്നു.[4]

എ ബുക്ക് ഓഫ് മാജിക് അനിമൽസിൽ റൂത്ത് മാനിംഗ്-സാൻഡേഴ്‌സ് ഈ കഥ ഉൾപ്പെടുത്തിയിരുന്നു.

സംഗ്രഹം

തിരുത്തുക

ഒരു വ്യാപാരിയെ കവർച്ചക്കാർ ആക്രമിച്ചു. ഒരു നായ അവനെ സഹായിക്കാൻ വരികയും സുഖം പ്രാപിക്കുന്നതുവരെ അവനെ അവന്റെ വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്തു. സ്വർണ്ണമുട്ടകൾ ഇടുന്ന ഒരു വാത്തയെപ്പോലുള്ള നിരവധി അത്ഭുതങ്ങൾ നൽകാമെന്ന് വ്യാപാരി വാഗ്ദാനം ചെയ്തു. എന്നാൽ തനിക്ക് വ്യാപാരിയുടെ മകളെ മാത്രമേ ആവശ്യമുള്ളൂവെന്ന് നായ പറഞ്ഞു. വ്യാപാരി സങ്കടപ്പെട്ടു. പക്ഷേ അവൻ സമ്മതിച്ചു. അവൻ വീട്ടിൽ പോയി, ഒരാഴ്ച കഴിഞ്ഞപ്പോൾ, മകളെ തേടി നായ വന്നു. അവൻ അവളോട് തന്റെ പുറകിൽ കയറാൻ പറഞ്ഞു, അവൾ ചെയ്തു, അവൻ അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

  1. Sidney Oldall Addy, "The Small-tooth Dog Archived 2013-07-18 at the Wayback Machine." Household Tales and Other Traditional Remains
  2. Addy, Sidney Oldall. Household tales with other traditional remains, collected in The Counties of York, Lincoln, Derby, and Nottingham. London: D. Nutt. 1895. pp. 1-4. [1]
  3. D. L. Ashliman, "Beauty and the Beast:folktales of Aarne-Thompson-Uther type 425C"
  4. Heidi Anne Heiner, "Tales Similar to Beauty and the Beast Archived 2017-07-28 at the Wayback Machine."
"https://ml.wikipedia.org/w/index.php?title=സ്മോൾ-ടൂത്ത്_ഡോഗ്&oldid=3901082" എന്ന താളിൽനിന്ന് ശേഖരിച്ചത്