ദ മാജിക് മൗണ്ടൻ

(The Magic Mountain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിഖ്യാത ജർമ്മൻ നോവലിസ്റ്റ് തോമസ് മാൻ എഴുതിയ നോവൽ ആണ് ദ മാജിക് മൌണ്ടൻ (Der Zauberberg). 1924 ൽ പ്രസിദ്ധീക്യതമായ ഈ നോവൽ ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഗ്രന്ഥങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.

ദ മാജിക് മൌണ്ടൻ
കർത്താവ്തോമസ് മാൻ
യഥാർത്ഥ പേര്Der Zauberberg
രാജ്യംജർമ്മനി
ഭാഷജർമ്മൻ
പ്രസാധകർS. Fischer Verlag
പ്രസിദ്ധീകരിച്ച തിയതി
1927

പ്രമേയം

തിരുത്തുക

ബുഡൻബ്രൂക്സ് ലൂബെക്കിലെ ഒരു കച്ചവട കുടുംബത്തിന്റെ മൂന്നു തലമുറകളിലൂടെയുള്ള പതനത്തിന്റെ കഥപറയുന്നു ഈ നോവൽ . ഇത് മാന്റെ തന്നെ കുടുംബത്തിനെ ആസ്പദമാക്കിയുള്ളതാണ്. ക്ഷയരോഗം ബാധിച്ച തന്റെ മാതുലനെ (കസിൻ) കാണുവാൻ യാത്രചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥിയാണ് നായകൻ . ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ച ഈ വിദ്യാർത്ഥി പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുന്നു. അദ്ദേഹം ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തശ്ചിദ്രങ്ങൾ മാൻ അനാവരണം ചെയ്യുന്നു.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_മാജിക്_മൗണ്ടൻ&oldid=3797692" എന്ന താളിൽനിന്ന് ശേഖരിച്ചത്