ഇന്ത്യൻ പാർട്ണർഷിപ്പ് നിയമം (1932)
(The Indian Partnership Act, 1932 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പങ്കാളിത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം വ്യവസ്ഥാനുസാരിയാക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയുടെ പാർലമെന്റ് നടപ്പിലാക്കിയ നിയമമാണ് ഇന്ത്യൻ പാർട്ണർഷിപ്പ് നിയമം (1932). ഈ നിയമത്തിന് 1932 ഏപ്രിൽ 8 ന് ഗവർണർ ജനറലിന്റെ അംഗീകാരം ലഭിച്ചു. അതേവർഷം ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഈ നിയമത്തിന് മുൻപ് ഇന്ത്യയിലെ പങ്കുപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ കരാർ നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചായിരുന്നു നടന്നുവന്നത്. പരിമിത ബാദ്ധ്യതാ പാർട്ണർഷിപ്പ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി ഈ നിയമത്തിന് ബന്ധമില്ല. അവ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് 2008 എന്ന നിയമത്തിലെ വ്യവസ്ഥകൾപ്രകാരമാണ് പ്രവർത്തിക്കുന്നത്.[1]
ഇന്ത്യൻ പാർട്ണർഷിപ്പ് നിയമം (1932) | |
---|---|
An Act to define and amend the law relating to partnership. | |
സൈറ്റേഷൻ | z No. 9 of 1932 |
നിയമം നിർമിച്ചത് | Parliament of India |
അംഗീകരിക്കപ്പെട്ട തീയതി | 8 April 1932 |
നിലവിൽ വന്നത് | 1 October 1932 except section 69 which came into force on the 1st day of October 1933. |
Committee report | ₳ |
Keywords | |
extends to the whole of India except for Jammu and Kashmir. | |
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ |
അവലംബം
തിരുത്തുക- ↑ പാർട്ണർഷിപ്പ് ആക്ട് - വക്കീൽ നം.1 വെബ്സൈറ്റ്, archived from the original on 2011-08-31, retrieved 2012 ഡിസംബർ 21
{{citation}}
: Check date values in:|accessdate=
(help)