ഹോളി ഫാമിലി വിത് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്

(The Holy Family with Saint John the Baptist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1550-1560 നും ഇടയിൽ ഇറ്റാലിയൻ കലാകാരൻ നോസഡെല്ല എന്നും അറിയപ്പെടുന്ന ജിയോവാന്നി ഫ്രാൻസെസ്കോ ബെസ്സി ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് ഹോളി ഫാമിലി വിത് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഈ ചിത്രം ഇൻഡ്യാനയിലെ ഇൻഡ്യാനപൊളിസിൽ ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ടിൽ സംരക്ഷിച്ചിരിക്കുന്നു.[1]

The Holy Family with Saint John the Baptist
കലാകാരൻNosadella
വർഷംca. 1550-1560
തരംOil on panel
അളവുകൾ50 സെ.മീ × 38 സെ.മീ (19.5 in × 15 in)
സ്ഥാനംIndianapolis Museum of Art, Indianapolis

ഹോളി ഫാമിലിയോടൊപ്പം സെന്റ് ജോണിന്റെ ഈ ചിത്രീകരണത്തിന് ഊർജ്ജസ്വലമായ നിറങ്ങൾ, അതിശയോക്തി കലർന്ന സുവ്യക്തമാതൃക, ഔപചാരിക സങ്കീർണ്ണത, വികൃതമായ ചിത്രരചന തുടങ്ങി നിരവധി മാനേറിസ്റ്റ് സ്വഭാവങ്ങളുണ്ട്. [2]ഇതിലെ പ്രതിരൂപങ്ങളെല്ലാം വിപുലമാണ് (പ്രത്യേകിച്ച് സ്നാപക യോഹന്നാന്റെ കൈകളുടെ രചന സ്പഷ്ടമാണ്). കാഴ്ചയ്ക്ക് കുറച്ച് അസ്വസ്ഥതയുണ്ടെങ്കിലും വളരെ ആവിഷ്‌കരണസമർത്ഥമായ ഒരു രചനയായി കുത്തിനിറച്ച് ചിത്രീകരിച്ചിരിക്കുന്നു.[3]

ചരിത്രപരമായ വിവരങ്ങൾ

തിരുത്തുക

വർഷങ്ങളായി, ഈ ചിത്രത്തിന്റെ ആട്രിബ്യൂഷൻ നോസഡെല്ലയ്ക്കും അദ്ദേഹത്തിന്റെ മാസ്റ്റർ പെല്ലെഗ്രിനോ ടിബാൽഡിക്കും ഇടയിൽ അവരുടെ പല ചിത്രങ്ങളുടെയും കാര്യത്തിലെന്നപോലെ ആയി. എന്നിരുന്നാലും, പെല്ലെഗ്രിനോയുടെ രചനകൾ കൂടുതൽ ജലമയമാണെങ്കിലും, നോസഡെല്ല തന്റെ പ്രതിരൂപങ്ങൾക്ക് വളരെയധികം ഊർജ്ജവും ശരീരക്ഷമതയും നൽകി. അതിനാൽ, ഈ ചിത്രം പൂർണ്ണമായും അധ്യാപകനേക്കാൾ വിദ്യാർത്ഥിയുടേതാണെന്ന് ആരോപിക്കുന്നു.[1]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Lee, Ellen Wardwell; Robinson, Anne (2005). Indianapolis Museum of Art: Highlights of the Collection. Indianapolis: Indianapolis Museum of Art. ISBN 0936260777.
  2. "The Holy Family with St John the Baptist". Web Gallery of Art. Retrieved 24 February 2013.
  3. Day, Holliday T. (1988). Indianapolis Museum of Art Collections Handbook. Indianapolis: Indianapolis Museum of Art. ISBN 0936260203.