ദി ഡേ ഡ്രീം

ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച ചിത്രം
(The Day Dream (painting) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രീ-റാഫലൈറ്റ് ബ്രദർഹുഡ് സ്ഥാപക അംഗം ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി ഡേ ഡ്രീം. തുടക്കത്തിൽ മോന്ന പ്രിമാവേര എന്നു പേരിടാൻ ഉദ്ദേശിച്ചിരുന്നു. 1880 ൽ ഏറ്റെടുത്ത 158.7 സെന്റീമീറ്റർ (62.5 ഇഞ്ച്) ഉയരവും 92.7 സെന്റീമീറ്റർ (36.5 ഇഞ്ച്) വീതിയുമുള്ള ഈ ചിത്രത്തിൽ ഒരു സൈക്കാമോർ മരത്തിന്റെ കൊമ്പിൽ ഇരിക്കുന്ന ജെയ്ൻ മോറിസിനെ ചിത്രീകരിച്ചിരിക്കുന്നു. അവരുടെ കയ്യിൽ വിക്ടോറിയൻ കാലഘട്ടത്തിലെ പ്രണയത്തിന്റെ ഒരു അടയാളം ആയ ഹണിസക്കിളിന്റെ ഒരു ചെറിയ തണ്ട് ഉണ്ട്. ആ സമയത്ത് ചിത്രകാരൻ അവരുമായി മുഴുകിയ രഹസ്യ ബന്ധത്തിന്റെ സൂചനയായിരിക്കാം അത്. 1900-ൽ കോൺസ്റ്റന്റൈൻ അലക്സാണ്ടർ അയോണിഡെസ് ഈ കലാസൃഷ്‌ടി വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിന് നൽകി.

The Day Dream
The dark haired model is dressed in green and seated in a sycamore tree
കലാകാരൻDante Gabriel Rossetti
വർഷം1880
Mediumoil on canvas
അളവുകൾ158.7 cm × 92.7 cm (62.5 ഇഞ്ച് × 36.5 ഇഞ്ച്)
സ്ഥാനംVictoria and Albert Museum

പശ്ചാത്തലം

തിരുത്തുക

1857-ൽ ഡ്രൂറി ലെയ്‌നിലെ തിയേറ്റർ റോയലിൽ വച്ച് കണ്ടുമുട്ടിയ തന്റെ രഹസ്യ കാമുകി മോറിസിന്റെ ചോക്ക് സ്കെച്ച് [1]1878-ൽ റോസെറ്റി പൂർത്തിയാക്കി. [2] പ്രോസെർപൈൻ ഉൾപ്പെടെ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന നിരവധി ചിത്രങ്ങൾക്ക് അവർ മാതൃകയായിരുന്നു.[2] റോസെറ്റിയുടെ സ്റ്റുഡിയോയിലെ മാന്റിൽപീസിന് മുകളിൽ ഡ്രോയിംഗ് പ്രദർശിപ്പിച്ചു.[3] തുടക്കത്തിൽ ചിത്രത്തിനെ മോന്ന പ്രിമാവേര[4] അല്ലെങ്കിൽ വന്ന പ്രിമാവേര[5] എന്ന് വിളിക്കേണ്ടതായിരുന്നു. ഒരുപക്ഷേ റോസെറ്റിയെ ആകർഷിച്ച ഒരു വിവരണവും [6]അദ്ദേഹത്തിന്റെ ആദ്യകാല കലാസൃഷ്ടികളുടെ അടിസ്ഥാനവുമായ [7]ലാ വീറ്റ ന്യൂവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം.[5] റോസെറ്റി ഒരു കവിയും അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളോടൊപ്പം സോണറ്റുകളും എഴുതിയിരുന്നു.[8] സോനെറ്റ്സ് ഫോർ പിക്ചേഴ്സ് എന്ന അദ്ദേഹത്തിന്റെ പരമ്പരയിലെ അവസാന രചന ഈ പെയിന്റിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു.[9] സോനെറ്റ് ഇപ്രകാരമാണ്:[10]

The thronged boughs of the shadowy sycamore
Still bear young leaflets half the summer through;
From when the robin 'gainst the unhidden blue
Perched dark, till now, deep in the leafy core,
The embowered throstle's urgent wood-notes soar
Through summer silence. Still the leaves come new;
Yet never rosy-sheathed as those which drew
Their spiral tongues from spring-buds heretofore.

Within the branching shade of Reverie
Dreams even may spring till autumn; yet none be
Like woman's budding day-dream spirit-fann'd.
Lo! tow'rd deep skies, not deeper than her look,
She dreams; till now on her forgotten book
Drops the forgotten blossom from her hand.

റോസെറ്റിക്ക് തുടക്കത്തിൽ പെയിന്റിംഗിൽ പൂർണ സംതൃപ്തി ഉണ്ടായിരുന്നില്ല. കൂടാതെ അദ്ദേഹം അതിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തി.[9]മറ്റൊരു സ്ത്രീയുടെ പാദങ്ങൾ ചിത്രത്തിലേക്ക് പകർത്തിയതിന് ക്ഷമ ചോദിച്ച് അദ്ദേഹം മോറിസിന് കത്തെഴുതി.[11]മോറിസിന്റെ മുമ്പത്തെ പെയിന്റിംഗ്, ദ സല്യൂട്ടേഷൻ ഓഫ് ബിയാട്രീസ്, അവസാന പതിപ്പിൽ സമാനമായ മറ്റൊരു മോഡലിന്റെ കൈകൾ ഉപയോഗിച്ചിരുന്നു.[7]

 
The chalk sketch that The Day Dream was based on is held by the Ashmolean Museum in Oxford.

ഒരു സൈക്കാമോർ മരത്തിന്റെ കൊമ്പിൽ ഇരിക്കുന്ന മോറിസിന്റെ കയ്യിൽ വിക്ടോറിയൻ കാലഘട്ടത്തിലെ പ്രണയത്തിന്റെ അടയാളം ആയ ഹണിസക്കിളിന്റെ ഒരു ചെറിയ തണ്ട് ഉണ്ട്. അത് ആ സമയത്ത് കലാകാരൻ അവളുമായി മുഴുകിയിരുന്ന രഹസ്യ ബന്ധത്തിന്റെ സൂചനയായിരിക്കാം.[12]ഈ സമയത്ത് അസാധാരണമായി റോസെറ്റിയുടെ ഈ ചിത്രം മോഡലിന്റെ മുഴുവൻ നീളത്തിലും ചിത്രീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലൊന്നാണ്.[13] ചിത്രത്തിന്റെ താഴെ വലതുവശത്ത് "ഡി. റോസെറ്റി 1880" എന്ന് ഒപ്പിട്ടിരിക്കുന്നു.[3]

അവലംബങ്ങൾ

തിരുത്തുക
  1. Rosenblum (1986), p. 120
  2. 2.0 2.1 Sharp, Frank C. (2004), "Morris [Burden], Jane (1839–1914)", Oxford Dictionary of National Biography (online ed.), Oxford University Press, doi:10.1093/ref:odnb/64273, retrieved 9 March 2015 (Subscription or UK public library membership required.)
  3. 3.0 3.1 "The Day Dream", Victoria and Albert Museum, archived from the original on 7 April 2015, retrieved 9 March 2015
  4. Drew (2007), p. 140
  5. 5.0 5.1 Feldman (2009), p. 106
  6. Fowle, Frances, "Dante Gabriel Rossetti, Dantis Amor 1860", Tate Gallery, archived from the original on 7 April 2015, retrieved 7 April 2015
  7. 7.0 7.1 "Dante Gabriel Rossetti (1828–1882) The Salutation of Beatrice", Christies, archived from the original on 19 June 2013, retrieved 7 April 2015
  8. "Dante Gabriel Rossetti", Poetry Foundation, archived from the original on 18 March 2015, retrieved 18 March 2015
  9. 9.0 9.1 Marillier (1904), p. 140
  10. "Dante Gabriel Rossetti: Poetry", Boston College, archived from the original on 18 March 2015, retrieved 18 March 2015
  11. "The Day Dream", Artmagick, archived from the original on 18 March 2015, retrieved 18 March 2015
  12. "The Day Dream, Dante Gabriel Rossetti", Google Art Project, retrieved 7 March 2015
  13. Feldman (2009), p. 103

ഗ്രന്ഥസൂചിക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_ഡേ_ഡ്രീം&oldid=3505526" എന്ന താളിൽനിന്ന് ശേഖരിച്ചത്