കാന്റർബറി കഥകൾ

(The Canterbury Tales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാന്റർബറി കഥകൾ അഥവാ ദി കാന്റർബറി റ്റെയിൽസ്(The Canterbury Tales) പതിനാലാം നൂറ്റാണ്ടിൽ ജെഫ്രീ ചോസർ മിഡിൽ ഇംഗ്ലീഷിൽ എഴുതിയ കഥാസമാഹാരമാണ്. ഭൂരിഭാഗവും പദ്യത്തിലെഴുതിയിരിക്കുന്ന ഈ കഥാസമാഹാരത്തിലെ കഥകൾ, ഒരു കൂട്ടം തീർത്ഥാടകർ സൌത്ത്വാർക്ക് എന്ന സ്ഥലത്തു നിന്നും വിശുദ്ധ തോമസ് ബെക്കറ്റിന്റെ ശവകുടീരത്തിലേക്കുള്ള യാത്രക്കിടയിൽ പരസ്പരം പറയുന്ന കഥകളാണ്. ജെഫ്രി ചോസറിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് കാന്റർബറി കഥകൾ.

A woodcut from William Caxton's second edition of The Canterbury Tales printed in 1483

29 യാത്രക്കാർ ഉണ്ടായിരുന്നു ആ തീർഥാടനത്തിൽ. കാന്റർബറി റ്റെയിൽസിന്റെ പ്രൊലോഗിൽ ഈ 29 യാത്രക്കാരെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇതിൽ ആകെ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ.പ്രയറസ്സും വൈഫ് ഓഫ് ബാത്തും ആണ് ആ രണ്ടു കഥാപാത്രങ്ങൾ. ഈ വിവരണത്തിൽ നിന്ന് ചോസറിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ വ്യക്തമാകുന്നുണ്ട്. 13ആം നൂറ്റാണ്ടിവന്റെ ഒരു ചിത്രമായി ചോസറിന്റെ ഈ രചനയെ കണക്കാക്കാം.

കഥാപാത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാന്റർബറി_കഥകൾ&oldid=2462054" എന്ന താളിൽനിന്ന് ശേഖരിച്ചത്