ദി ബ്രൈഡ് ഓഫ് അബിഡോസ് (ഡെലാക്രോയിക്സ്)

(The Bride of Abydos (Delacroix) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂജിൻ ഡെലാക്രോയിക്സ് വരച്ച രണ്ട് ചിത്രങ്ങളുടെ തലക്കെട്ടാണ് ദി ബ്രൈഡ് ഓഫ് അബിഡോസ് (ഫ്രഞ്ച് - ലാ ഫിയാൻസി ഡി അബിഡോസ്) അല്ലെങ്കിൽ സെലിം ആന്റ് സുലൈക. ഒന്ന് മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ഓഫ് ലയോൺ (1849 ന് മുമ്പ്), മറ്റൊന്ന് ലൂവ്രെയിലും (1843–1849) സംരക്ഷിച്ചിരിക്കുന്നു.

ലിയാൻഡറിനെ അനുകരിച്ച് അബിഡോസും സെസ്റ്റോസും ഇടയിലുള്ള ഹെല്ലസ്പോണ്ട് നീന്തിയ ശേഷം എഴുതിയ ബൈറോൺ പ്രഭുവിന്റെ ദി ബ്രൈഡ് ഓഫ് അബിഡോസ് എന്ന ഒരേ പേരിലുള്ള കവിതയിലെ സെലിം, സുലൈക എന്നീ കഥാപാത്രങ്ങളെ രണ്ട് ചിത്രങ്ങളും കാണിക്കുന്നു.

ഉറവിടങ്ങൾ

തിരുത്തുക