തെരേസ റൈറ്റ്

അമേരിക്കന്‍ ചലചിത്ര നടന്‍
(Teresa Wright എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മ്യൂറിയൽ തെരേസ റൈറ്റ് (ജീവിതകാലം: ഒക്ടോബർ 27, 1918 - മാർച്ച് 6, 2005) ഒരു അമേരിക്കൻ നടിയായിരുന്നു. 1941-ൽ ദി ലിറ്റിൽ ഫോക്‌സസ് എന്ന ആദ്യ സിനിമയ്ക്കും 1942-ൽ മിസിസ് മിനിവർ എന്ന സിനിമയ്ക്കുമായി മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് രണ്ടുതവണ നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ, മിസിസ് മിനിവറിലെ വേഷത്തിലൂടെ അവാർഡ് നേടുന്നതിൽ വിജയിച്ചു. അതേ വർഷംതന്നെ ഗാരി കൂപ്പറിനൊപ്പം ദി പ്രൈഡ് ഓഫ് ദി യാങ്കീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു. ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ഷാഡോ ഓഫ് എ ഡൗട്ട് (1943), വില്യം വൈലറുടെ ദി ബെസ്റ്റ് ഇയേഴ്‌സ് ഓഫ് ഔർ ലൈവ്സ് (1946) എന്നീ ചിത്രങ്ങളിലെ അഭിനയത്തിൻറെ പേരിലും അവർ പ്രശസ്തയാണ്.

തെരേസ റൈറ്റ്
തെരേസ റൈറ്റ് 1953 ൽ
ജനനം
മ്യൂറിയൽ തെരേസ റൈറ്റ്

(1918-10-27)ഒക്ടോബർ 27, 1918
ഹാർലെം, ന്യൂയോർക്ക്, യു.എസ്.
മരണംമാർച്ച് 6, 2005(2005-03-06) (പ്രായം 86)
ന്യൂ ഹാവൻ, കണക്റ്റിക്കട്ട്, യു.എസ്.
അന്ത്യ വിശ്രമംഎവർഗ്രീൻ സെമിത്തേരി
തൊഴിൽനടി
സജീവ കാലം1941–1997
ജീവിതപങ്കാളി(കൾ)
(m. 1942; div. 1952)

(m. 1959; div. 1978)
കുട്ടികൾ2

ആദ്യകാല ജീവിതം

തിരുത്തുക

1918 ഒക്ടോബർ 27-ന് ന്യൂയോർക്ക് നഗരത്തിലെ ഹാർലെമിൽ ഇൻഷുറൻസ് ഏജന്റായ മാർത്ത എസ്പിയുടെയും ആർതർ ഹെൻഡ്രിക്‌സൺ റൈറ്റിന്റെയും മകളായി മ്യൂറിയൽ തെരേസ റൈറ്റ് ജനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ചെറുപ്പത്തിൽ തന്നെ അവളുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. ന്യൂജേഴ്‌സിയിലെ മേപ്പിൾവുഡിൽ വളർന്ന അവർ, അവിടെ കൊളംബിയ ഹൈസ്‌കൂളിൽ പഠനത്തിന് ചേർന്നു. 1936-ൽ ന്യൂയോർക്ക് നഗരത്തിലെ ബ്രോഡ്‌ഹർസ്റ്റ് തിയേറ്ററിൽ വിക്ടോറിയ റെജീന എന്ന നാടകത്തിലെ ഹെലൻ ഹെയ്‌സിൻറെ അഭിനയം കണ്ടതിന് ശേഷം റൈറ്റ് അഭിനയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും സ്കൂൾ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്തു.

സ്വകാര്യ ജീവിതം

തിരുത്തുക

1942 മുതൽ 1952 വരെ എഴുത്തുകാരനായ നിവൻ ബുഷിനെ റൈറ്റ് വിവാഹം കഴിച്ചു. അവർക്ക് നിവെൻ ടെറൻസ് ബുഷ് ( ജനനം, 1944 ഡിസംബർ 2) എന്ന ഒരു മകനും മേരി-കെല്ലി ബുഷ് (ജനനം, 1947 സെപ്റ്റംബർ 12) എന്ന മകളും ഉണ്ടായിരുന്നു. 1959-ൽ നാടകകൃത്ത് റോബർട്ട് ആൻഡേഴ്സനെ അവർ വിവാഹം കഴിച്ചു.[1] 1978-ൽ അവർ വിവാഹമോചനം നേടിയെങ്കിലും ശിഷ്ടകാലം മുഴുവൻ അടുത്ത ബന്ധം നിലനിർത്തിയിരുന്നു.

  1. "Milestones, Dec. 21, 1959". Time (in അമേരിക്കൻ ഇംഗ്ലീഷ്). 1959-12-21. ISSN 0040-781X. Retrieved 2023-01-07.
"https://ml.wikipedia.org/w/index.php?title=തെരേസ_റൈറ്റ്&oldid=3941040" എന്ന താളിൽനിന്ന് ശേഖരിച്ചത്