ടെറൻസ്
ഒരു റോമൻ നാടകകൃത്തായിരുന്നു ടെറൻസ് എന്ന പേരിൽ അറിയപ്പെടുന്ന പബ്ലിയസ് ടെറന്റിയസ് അഫെർ. ഗ്രീക്കുകഥകളുടെ ലാറ്റിൻഭാഷയിലുള്ള അവതരണമാണ് ഇദ്ദേഹം നടത്തിയത്. മിഴിവുറ്റ കഥാപാത്രങ്ങളും കെട്ടുറപ്പുള്ള കഥയും ടെറൻസിന്റെ നാടകങ്ങൾക്ക് കൂടുതൽ പ്രചാരം നേടിക്കൊടുത്തു. കാർത്തേജിൽ ജനിച്ച ടെറൻസ് അടിമയായി റോമിലെത്തുകയും ടെറന്റിയസ് ലുകാനസ് എന്ന സെനറ്റർ അദ്ദേഹത്തിനു വിദ്യാഭ്യാസം നൽകി വിമോചിപ്പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം.
കൃതികൾ
തിരുത്തുക- അഡെൽഫോ (സഹോദരങ്ങൾ)
- ആൻഡ്രിയ (ആൻഡ്രോസിലെ പെൺകുട്ടി)
- ഹ്യൂറ്റൻ ടിമൊറുമെനൊസ് (സ്വയം പീഡിപ്പിക്കുന്നവൻ)
- യുനക്സ്
- ഫോർമിയോ
- ഹെസ്യ്ര (അമ്മായിയമ്മ)
എന്നിവയാണ് ടെറൻസിന്റെ പ്രധാന നാടകങ്ങൾ. രണ്ടു സഹോദരന്മാരെ സംബന്ധിക്കുന്ന പ്രബോധനപരമായ ഒരു നാടകമാണ് അഡെൽഫോ. സഹോദരന്മാരിൽ ഒരാൾ നാഗരികനും മറ്റെയാൾ ഗ്രാമീണനുമാണ്. ഗ്രാമീണന്റെ ഓരോ കുട്ടിയെ ഇരുവരും വളർത്തുന്നു. ഗ്രാമീണൻ കുട്ടിയെ കൂടുതൽ നിയന്ത്രിക്കുമ്പോൾ നാഗരികൻ തന്റെ സംരക്ഷണയിലുള്ള കുട്ടിയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. മനുഷ്യ സ്വഭാവത്തെ ആധാരമാക്കി വിദ്യാഭ്യാസം നൽകണമെന്ന സന്ദേശമാണ് നാടകകൃത്ത് നൽകുന്നത്. ടെറൻസിന്റെ ജീവിതം ഈ നാടകത്തിൽ പ്രതിഫലിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.