ടെന്നിസ് ഗേൾ

(Tennis Girl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പോപ്പ് ചിഹ്നം എന്ന നിലയിൽ പ്രസിദ്ധി നേടിയ ബ്രിട്ടിഷ് പോസ്റ്ററാണ് ദ ടെന്നിസ് ഗേൾ.[1] ഒരു ടെന്നിസ് റാക്കറ്റുമേന്തി കോർട്ടിന്റെ നെറ്റിനടുത്തേയ്ക്ക് നടക്കുന്ന ഒരു സ്ത്രീയാണ് വിഷയം. ഇടതുകൈ കൊണ്ട് തന്റെ പാവാട ഉയർത്തുന്ന സ്ത്രീ അടിവസ്ത്രം ധരിച്ചിട്ടില്ല എന്ന് വ്യക്തമാണ്.

ടെന്നിസ് ഗേൾ

മാരിയൺ എലിയട്ട് എന്ന ഫോട്ടോഗ്രാഫർ 1976 സെപ്റ്റംബറിലെടുത്ത ചിത്രത്തിന്റെ മോഡൽ 18 വയസ്സുകാരിയായ ഫിയോണ ബട്ട്ലറാണ്.[2][3] ഫിയോണ വാക്കർ എന്നാണ് അവരുടെ ഇപ്പോഴുള്ള പേര്.[4][5] ബിർമിം‌ഗ്‌ഹാം യൂണിവേഴ്സിറ്റിയുടെ ടെന്നിസ് കോർട്ടിലാണ് ഫോട്ടോയെടുത്തത്.[6][7][8][9] ബട്ട്ലറിന്റെ സുഹൃത്തായ കരോൾ നോട്ട്സാണ് വസ്ത്രം തുന്നിയതും[10] ടെന്നിസ് റാക്കറ്റ് നൽകിയതും.[10]

ചരിത്രം

തിരുത്തുക

അഥീന എന്ന പ്രസാധന്നക്കമ്പനി 1977-ലാണ് ഈ ചിത്രം പോസ്റ്ററായി പ്രസിദ്ധീകരിച്ചത്.[11][11] 1978 മുതൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഒരു പോസ്റ്ററിന് രണ്ട് പൗണ്ട് എന്ന നിരക്കിൽ 20 ലക്ഷം പോസ്റ്ററുകൾ വിറ്റഴിക്കപ്പെട്ടു.[1][8]

  1. 1.0 1.1 Sheppard, Fergus (6 July 2007). "70s poster icon is back, so anyone for Tennis Girl?". The Scotsman. Retrieved 18 January 2011.
  2. "Tennis poster girl and her classic pose". Birmingham Post. 13 July 2007. Retrieved 28 June 2013.
  3. "Tennis Girl Model Revealed". BBC News Online. 23 March 2011. Retrieved 20 November 2012.
  4. "Picture perfect". South Wales Evening Post. 23 March 2011: 2. {{cite journal}}: Cite journal requires |journal= (help)
  5. Mcdermott, Nick (23 March 2011). "I was that cheeky tennis girl says 52-year-old mother of three". Mail Online. Associated Newspapers. Retrieved 20 November 2012.
  6. "That poster is back - at £300 a print!". Metro.co.uk. 5 July 2007. Archived from the original on 2007-09-29. Retrieved 20 November 2012.
  7. Oliphant, Will (12 July 2007). "We've got to the bottom of a poster mystery!". Birmingham Mail. Retrieved 20 November 2012.
  8. 8.0 8.1 Hough, Andrew (2 April 2010). "'Tennis girl' poster photographer Martin Elliott dies of cancer". The Daily Telegraph. Retrieved 20 November 2012.
  9. aalholmes (2 April 2010). "The Tennis Girl". Iconic Photos. Retrieved 20 November 2012.
  10. 10.0 10.1 "Athena Tennis Girl poster dress up for auction". BBC News. 26 June 2014. Retrieved 26 June 2014.
  11. 11.0 11.1 Aspinall, Adam (11 June 2006). "Serial killer's deucey poster". Sunday Mercury. Archived from the original on 2010-10-31. Retrieved 20 November 2012.
"https://ml.wikipedia.org/w/index.php?title=ടെന്നിസ്_ഗേൾ&oldid=3804766" എന്ന താളിൽനിന്ന് ശേഖരിച്ചത്