തെലുഗു ചലച്ചിത്രം
തെലുഗു ഭാഷയിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് തെലുഗു ചലച്ചിത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം ടോളുവുഡ് - Tollywood എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ്. തെലുഗു ഭാഷയിലെ ആദ്യ നിശ്ശബ്ദ ചിത്രം നിർമ്മിച്ചത് രഘുപതി വെങ്കയ്യ നായ്ഡുവാണ്. ഭീഷ്മ പ്രതിഗ്ന എന്ന ആദ്യ നിശ്ശബ്ദ ചിത്രം പുറത്തിറങ്ങിയത് 1921ലാണ്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.[1][2][3]
1933ൽ ഈസ്റ്റ് ഇന്ത്യ ഫിലിം കമ്പനിയാണ് തെലുഗു ഭാഷയിലുള്ള ആദ്യ ഇന്ത്യൻ സിനിമ നിർമ്മിച്ചത്. കൽക്കത്തയിൽ വെച്ച് ഷൂട്ട് ചെയ്ത സാവിത്രി എന്ന ഈ സിനിമയുടെ നിർമ്മാണ ചെലവ് 75,000 രൂപയായിരുന്നു. തെലുഗു സിനിമാ തിയേറ്റർ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ചിത്തജല്ലു പുല്ലയ്യയാണ് ഈ സിനിമ സംവിധാനം ചെയ്തത്.
അവലംബം
തിരുത്തുക- ↑ "50 Crore Mark Made Easy". www.cinesprint.com. Archived from the original on 2014-08-08. Retrieved 7 August 2014.
- ↑ "Telugu Cinema Celebrity – Raghupati Venkaiah Naidu". idlebrain.com.
- ↑ "The Hindu : Friday Review Hyderabad : `Nijam cheppamantara, abaddham cheppamantara... ' ". hindu.com. Archived from the original on 2007-05-29. Retrieved 2016-10-21.