തായ്പെയ് 101
തായ്‌വാനിലെ തായ്പെയിൽ സ്ഥിതി ചെയ്യുന്ന 101 നിലകളുള്ള ഒരു അംബരചുംബിയാണ് തായ്പെയ് 101. 2004 മുതൽ 2007 ജൂലൈ 21 വരെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായിരുന്നു, ഇപ്പോൾ ബുർജ് ദുബൈ ആണ് ഏറ്റവും വലിയ കെട്ടിടം[2] സി.വൈ. ലീ രൂപകല്പന ചെയ്ത ഈ കെട്ടിടം കെറ്റിആർട്ടി ജോയിന്റെ വെഞ്ച്വർ, സാംസങ് എഞ്ചിനിയറിങ് ആന്റ് കൺസ്ട്രക്ഷൻ എന്നിവ ചേർന്നാണ് നിർമിച്ചത്.
Taipei 101 | |
Taipei 101 has been the world's tallest building since 2004.*
| |
ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടം | Petronas Twin Towers |
വസ്തുതകൾ | |
---|---|
സ്ഥാനം | Xinyi District, Taipei, Taiwan |
സ്ഥിതി | പൂർത്തിയായി |
നിർമ്മാണം | 1999-2004 |
ഉയരം | |
ആന്റിനാ/Spire | 509.2 മീ (1,670.60 അടി) |
Roof | 449.2 മീ (1,473.75 അടി) |
Top floor | 439.2 മീ (1,440.94 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 101 |
തറ വിസ്തീർണ്ണം | 412,500 m2 (4,440,100 sq ft) |
ലിഫ്റ്റുകളുടെ എണ്ണം | 61, including double-deck shuttles and 2 high speed observatory elevators) |
ചെലവ് | NT$58 billion (US$1.76 billion)[1] |
കമ്പനികൾ | |
ആർക്കിടെക്ട് | C.Y. Lee & partners |
കരാറുകാരൻ | KTRT Joint Venture, Samsung Engineering & Construction |
ഉടമസ്ഥൻ | Taipei Financial Center Corp. |
നടത്തിപ്പുകാർ | Urban Retail Properties Co. |
*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings. |
മുകളിലെ ആന്റിന ഉൾപ്പെടെ 509.2 മീറ്റർ (1,670.60 അടി) ആണ് ഇതിന്റെ ഉയരം. 101 ഉപരിതല നിലകളും 5 ഭൂഗർഭ നിലകളുമാണ് ഇതിനുള്ളത്. ആധുനികവും പാരമ്പരികവുമായ നിർമ്മാണ ശൈലികൾ കോർത്തിണക്കിയ ഒരു ഉത്തരാധുനിക ഘടയാണിതിന്. ഭൂമികുലിക്കത്തേയും കൊടുങ്കാറ്റിനേയും ചെറുത്തു നിൽക്കാൻ കഴിവുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇതിലുണ്ട്.
2004-ൽ തായ്പെയ് 101-ന് എമ്പൊറിസ് അംബരചുംബി പുരസ്കാരം ലഭിച്ചു. ആധുനിക സപ്താത്‌ഭുതങ്ങളിൽ ഒന്നായും (ന്യൂസ്‌വീക്ക് മാസിക, 2006) എഞ്ചിനീയറിങ്ങിലെ ഏഴ് അത്ഭുതങ്ങളിലൊന്നായും (ഡിസ്കവറി ചാനൽ, 2005) ഈ കെട്ടിടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.