ടായിജിയങ് ദേശീയോദ്യാനം
(Taijiang National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടായിജിയങ് ദേശീയോദ്യാനം (ചൈനീസ്: 台江國家公園; പിൻയിൻ: Táijiāng Guójiā Gōngyuán) തായ്വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. 2009-ൽ നിലവിൽ വന്ന ഈ ദേശീയോദ്യാനം തായ്വാന്റെ തെക്ക്-പടിഞ്ഞാറൻ തീരദേശത്ത് സ്ഥിതിചെയ്യുന്നു. ഉദ്യാനത്തിന്റെ ഭൂരിഭാഗവും തായ്നാൻ നഗരത്തിലാണ് കാണപ്പെടുന്നത്. തെക്ക് ഭാഗത്തെ ക്വിങ്ഷാൻ ഫിഷിങ് ഹാർബറിന്റെ കടൽഭിത്തി വരെയും യാൻഷുയി നദിയുടെ തെക്ക് ഭാഗത്തെ തീരത്തുമായി ഈ ഉദ്യാനപ്രദേശം വ്യാപിച്ചുകിടക്കുന്നു. ഗുയോഷെങ് പോർട്ട് ലൈറ്റ് ഹൗസ് ഉദ്യാനത്തിന്റെ അതിരിൽ കാണപ്പെടുന്നു.[1] 393.1 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിന്റെ 49.05 ചതുരശ്രകിലോമീറ്റർ കരപ്രദേശമാണ്. യൻഷൂയി നദിയ്ക്കരിൽ നിന്ന് ഡോങ്ജി ദ്വീപുവരെയുള്ള പ്രദേശം 344.05 ചതുരശ്രകിലോമീറ്റർ ആണ്.
ടായിജിയങ് ദേശീയോദ്യാനം 台江國家公園 | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Taiwan | |
Location | Tainan, Taiwan |
Coordinates | 23°03′47″N 120°03′18″E / 23.063°N 120.055°E |
Area | 393.1 കി.m2 (151.8 ച മൈ) |
Established | 2009 |
www |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "National Parks of Taiwan - Taijiang". np.cpami.gov.tw. Construction and Planning Agency, Ministry of the Interior, R.O.C. 2014. Archived from the original on 2016-05-24. Retrieved 2017-10-16.