ടി.കെ. രാമമൂർത്തി

(T. K. Ramamoorthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖനായ ചലച്ചിത്രസംഗീതസംവിധായകനായിരുന്നു തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന ടി.കെ. രാമമൂർത്തി (1922 - 17 ഏപ്രിൽ 2013). വയലിൻ വിദ്വാൻ കൂടിയായിരുന്ന രാമമൂർത്തി, എം.എസ്. വിശ്വനാഥൻ - രാമമൂർത്തി കൂട്ടുകെട്ടിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ജനിച്ചിട്ടുണ്ട്. 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി ഈ കൂട്ടുകെട്ട് സംഗീതം നിർവഹിച്ചിട്ടുണ്ട്.[1]

ടി.കെ. രാമമൂർത്തി
ടി.കെ. രാമമൂർത്തി
ടി.കെ. രാമമൂർത്തി
പശ്ചാത്തല വിവരങ്ങൾ
ജനനം1922
ഉത്ഭവംതിരുച്ചിറാപ്പള്ളി
മരണംApril 17, 2013 (aged 91)
ചെന്നൈ
തൊഴിൽ(കൾ)ചലച്ചിത്രസംഗീതസംവിധായകൻ music director
ഉപകരണ(ങ്ങൾ)വയലിൻ, ഹാർമോണിയം

ജീവിതരേഖ തിരുത്തുക

തിരുച്ചിറപ്പള്ളിയിൽ സംഗാത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അച്ഛൻ കൃഷ്ണസ്വാമി അയ്യരും മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി അയ്യരും പ്രഗല്ഭരായ വയലിൻ വിദ്വാൻമാരായിരുന്നു. പതിന്നാലാം വയസിൽ എച്ച്.എം.വി. മ്യൂസിക് കമ്പനിയിൽ വയലിനിസ്റ്റിന്റെ ജോലി കിട്ടി. എം.എസ്. വിശ്വനാഥനുമായി പരിചയത്തിലായതോടെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. നടൻ ശിവാജി ഗണേശൻ ഇവർക്ക് ആദര സൂചകമായി മെല്ലിസൈ മന്നർ (ലളിത സംഗീതത്തിന്റെ രാജാക്കന്മാർ) എന്ന വിശേഷണം നൽകിയിരുന്നു. 1965-ൽ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തോടെ ഈ കൂട്ടുകെട്ട് വഴിപരിഞ്ഞു. പിന്നീടു പത്തൊന്പതോളം ചിത്രങ്ങൾക്കു സംഗീതം നൽകി.

മലയാളത്തിൽ ലില്ലി, മറിയക്കുട്ടി എന്നീ മലയാളചിത്രങ്ങൾക്കും എം.എസ്.വി.യോടൊപ്പം സംഗീതം നിർവഹിച്ചു.

സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങൾ തിരുത്തുക

  • സാധു മിരണ്ടാൽ (1966)
  • തേൻ മഴൈ (1966)
  • മദ്രാസ് ടു പോണ്ടിച്ചേരി (1966)
  • മറക്ക മുടിയുമാ (1966)
  • ആലയം (1966)
  • എങ്കളുക്കും കാലം വരും (1967)
  • പട്ടത്തു റാണി (1967)
  • നാൻ (1967)
  • മൂന്റെഴുത്ത് (1968)
  • സോപ്പ് ചീപ്പ് കണ്ണാടി (1968)
  • നീലഗിരി എക്സ്പ്രസ് (1968)
  • തങ്ക ചുരങ്കം (1969)
  • കാതൽ ജ്യോതി (1970)
  • സംഗമം (1970)
  • ശക്തി ലീലൈ (1972)
  • പ്രാർത്ഥന (1973)
  • അവളുക്കു ആയിരം കൺകൾ (1975)
  • അന്ത ജൂൺ 16 (1984)
  • ഇവൾ ഒരു പെൺമണി (1986)

പുരസ്കാരങ്ങൾ തിരുത്തുക

  • തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി അവാർഡ്

അവലംബം തിരുത്തുക

  1. "സംഗീതസംവിധായകൻ ടി.കെ. രാമമൂർത്തി അന്തരിച്ചു". മാതൃഭൂമി. 2013 ഏപ്രിൽ 18. Archived from the original on 2013-04-18. Retrieved 2013 ഏപ്രിൽ 18. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Ramamurthy, T K
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH 17-04-2013
PLACE OF DEATH Chennai
"https://ml.wikipedia.org/w/index.php?title=ടി.കെ._രാമമൂർത്തി&oldid=3632778" എന്ന താളിൽനിന്ന് ശേഖരിച്ചത്