സിൽവിയ പാങ്ക്ഹേസ്റ്റ്

(Sylvia Pankhurst എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകയും ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു. സിൽവിയ പാങ്ക്ഹേസ്റ്റ് (ജീവിതകാലം: 5 മെയ് 1882 – 27 സെപ്റ്റംബർ 1960).

സിൽവിയ പാങ്ക്ഹേസ്റ്റ്
സിൽവിയ പാങ്ക്ഹേസ്റ്റ് (1909)
ജനനം
എസ്റ്റെൽ സിൽവിയ പാങ്ക്ഹേസ്റ്റ്

(1882-05-05)5 മേയ് 1882
മരണം27 സെപ്റ്റംബർ 1960(1960-09-27) (പ്രായം 78)
ആഡിസ് അബാബ, എത്യോപ്യ
Burial Placeഹോളി ട്രിനിറ്റി കത്തീഡ്രൽ, ആഡിസ് അബാബ
കലാലയംമാഞ്ചസ്റ്റർ സ്കൂൾ ഓഫ് ആർട്ട്
റോയൽ കോളജ് ഓഫ് ആർട്ട്
തൊഴിൽPolitical activist, writer, artist
പങ്കാളി(കൾ)സിൽവിയോ കോറിയോ
കുട്ടികൾRichard Pankhurst
മാതാപിതാക്ക(ൾ)Richard Pankhurst
Emmeline Goulden
ബന്ധുക്കൾChristabel Pankhurst (sister)
Adela Pankhurst (sister)
Helen Pankhurst (granddaughter)
Alula Pankhurst (grandson)

ആദ്യകാലം

തിരുത്തുക

എസ്റ്റെൽ സിൽവിയ പാങ്ക്ഹേസ്റ്റ് (പിൽക്കാലത്ത് അവർ ആദ്യനാമം ഉപേക്ഷിച്ചു) മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലെ ഡ്രെയിറ്റൺ ടെറസിൽ റിച്ചാർഡ് പാങ്ക്ഹേസ്റ്റിന്റേയും എമ്മലൈൻ പാങ്ക്ഹേസ്റ്റിന്റേയും മകളായി ജനിച്ചു. പിന്നീട് സ്വതന്ത്ര ലേബർ പാർട്ടിയുടെ സ്ഥാപക അംഗങ്ങളായിത്തീർന്ന സിൽവിയയുടെ മാതാപിതാക്കൾ സ്ത്രീകളുടെ അവകാശങ്ങളിൽ വളരെയധികം ശ്രദ്ധാലുക്കളുമായിരുന്നു.[1] സിൽവിയയും സഹോദരിമാരായ ക്രിസ്റ്റബെൽ, അഡേല എന്നിവരും പെൺകുട്ടികൾക്കായുള്ള മാഞ്ചസ്റ്റർ ഹൈസ്‌കൂളിൽ ചേരുകയും മൂവരും മൂന്നുപേരും വോട്ടവകാശത്തിനുവേണ്ടി പൊരുതുന്നവരുമായിരുന്നു.

മാഞ്ചസ്റ്റർ സ്കൂൾ ഓഫ് ആർട്ടിൽ ആർട്ടിസ്റ്റായി പരിശീലനം നേടിയ സിൽവിയ പാങ്ക്ഹേസ്റ്റ് 1900 ൽ ലണ്ടനിലെ സൗത്ത് കെൻസിംഗ്ടണിലെ റോയൽ കോളേജ് ഓഫ് ആർട്ടിലേയ്ക്കു സ്കോളർഷിപ്പ് നേടി.[2]

  1. Simkin, John. "Sylvia Pankhurst". Spartacus. Spartacus Educational Ltd. Retrieved 3 March 2018.
  2. "Pankhurst, (Estelle) Sylvia (1882–1960)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/37833. (Subscription or UK public library membership required.)
"https://ml.wikipedia.org/w/index.php?title=സിൽവിയ_പാങ്ക്ഹേസ്റ്റ്&oldid=3538239" എന്ന താളിൽനിന്ന് ശേഖരിച്ചത്