സുസ്ഥിര വികസന ലക്ഷ്യങ്ങളും ലെബനനും

(Sustainable Development Goals and Lebanon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ലെബനനിൽ ആരംഭിച്ച പദ്ധതികൾ സുസ്ഥിര വികസന ലക്ഷ്യങ്ങളും ലെബനനും എന്നറിയപ്പെടുന്നു. ലെബനൻ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ന്യൂയോർക്കിലെ ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറത്തിൽ 2018 ൽ അതിന്റെ ആദ്യത്തെ വോളണ്ടറി നാഷണൽ റിവ്യൂ VNR അവതരിപ്പിച്ചു. ലെബനീസ് പ്രധാനമന്ത്രി അധ്യക്ഷനായ ഒരു ദേശീയ സമിതിയാണ് രാജ്യത്തെ എസ്ഡിജികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.[1] 2019 ൽ, SDG സൂചികയിലെ ലെബനന്റെ മൊത്തത്തിലുള്ള പ്രകടനം അറബ് മേഖലയിലെ 21 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ്.[2]

The 17 Sustainable Development Goals
Flag of Lebanon

2010-കളുടെ അവസാനത്തിൽ ലെബനനിലെ വിവിധ യുഎൻ ഏജൻസികൾ ആഗോള ലക്ഷ്യങ്ങളുടെ പുരോഗതിക്കും ലെബനനിലെ വ്യാപാരവ്യവസായങ്ങളിൽ അവയുടെ സ്വാധീനത്തിനും വേണ്ടി മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ ഫോറങ്ങൾ നടത്തിയിരുന്നു. ഏറ്റവും പുതിയ രണ്ടെണ്ണം 2018 ഒക്ടോബർ 18 നും 2019 ഒക്‌ടോബർ 2019 നും "ആഗോള ലക്ഷ്യങ്ങളെ പ്രാദേശിക ബിസിനസുകളുമായി ബന്ധിപ്പിക്കുക" എന്ന തലക്കെട്ടിൽ നടന്നു.[3]

പശ്ചാത്തലം

തിരുത്തുക

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കൽ തന്ത്രം മെച്ചപ്പെടുത്തുന്നതിനുള്ള നയം വികസിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന വ്യക്തമായ കാഴ്ചപ്പാട് പദ്ധതി സൃഷ്ടിക്കുന്നതിൽ ലെബനൻ എപ്പോഴും വ്യത്യസ്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.[4] എന്നിരുന്നാലും, 2030 ലെ അജണ്ട പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സ്വകാര്യ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മികച്ച SDG സമ്പ്രദായങ്ങളെ സമന്വയിപ്പിക്കുന്നതിന് ഫലപ്രദമായ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ കോംപാക്റ്റിന്റെ വികസന ശ്രമങ്ങളുണ്ട്.

ലെബനന്റെ പങ്കാളിത്തവും സംഭാവനകളും

തിരുത്തുക

SDG-കളുമായി ബന്ധപ്പെട്ട പ്രക്രിയയിൽ ലെബനൻ സജീവമായ പങ്കാളിയാണ്. തുടക്കത്തിൽ, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലേക്ക് ലെബനൻ മികച്ച സംഭാവന നൽകി. SDG-കളുടെ രൂപീകരണ സമയത്ത് നിർദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള   ദേശീയ സമിതിയുടെ ഭാഗമാണ് ലെബനൻ. സുസ്ഥിര വികസനത്തെയും  സുസ്ഥിര വികസന ലക്ഷ്യങ്ങളെയും പരാമർശിക്കുന്ന ഉച്ചകോടികളിൽ പങ്കെടുത്ത ലെബനൻ സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയും എസ്ഡിജികളും 2015 സെപ്റ്റംബറിൽ അംഗീകരിച്ചു.[5] 2015ൽ ദാരിദ്ര്യം, അസമത്വം, കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി എന്നിവയിൽ നേതൃത്വത്തിന്റെ ശ്രദ്ധ വർദ്ധിപ്പിക്കാനുള്ള ആഗോള ആഹ്വാനം ഉണ്ടായിരുന്നു. ഈ ലക്ഷ്യത്തോടെ  2015 സെപ്റ്റംബർ 25 ന് ലോക നേതാക്കൾ 2030 ലെ സുസ്ഥിര വികസനത്തിന് എംഡിജികൾ മാറ്റിസ്ഥാപിക്കുന്ന അജണ്ട സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സമ്മേളിച്ചു.[6]

വെല്ലുവിളികളും പ്രതിസന്ധികളും

തിരുത്തുക

സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ എല്ലാ തലങ്ങളിലും ലെബനൻ വികസന വെല്ലുവിളികൾ നേരിടുന്നു. സിറിയൻ പ്രതിസന്ധി ഈ വെല്ലുവിളികളുടെ തീവ്രത വർദ്ധിപ്പിച്ചു.[7] 2016-ൽ ലെബനനിൽ SDG നില മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ദേശീയ വികസന തന്ത്രത്തിന്റെ ആവശ്യകത വെളിച്ചത്തുകൊണ്ടുവരുന്നതിന്റെ നിലവാരത്തിൽ യഥാർത്ഥ പുരോഗതി ഉണ്ടായിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു.[8]

  1. https://sustainabledevelopment.un.org/memberstates/lebanon
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-03-26. Retrieved 2023-08-05.
  3. https://www.greengrowthknowledge.org/
  4. https://unglobalcompact.org/take-action/globalimpactinitiatives[പ്രവർത്തിക്കാത്ത കണ്ണി]
  5. https://sustainabledevelopment.un.org/memberstates/lebanon
  6. https://sustainabledevelopment.un.org/memberstates/lebanon
  7. https://www.socialwatch.org/node/17792
  8. https://switchmed.eu/resources/