സുന്ദരികളും സുന്ദരന്മാരും
പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.[1] 1954ൽ മാതൃഭൂമി വാരികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് സുശീല മിശ്ര ഈ കൃതിയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. [2]
കർത്താവ് | ഉറൂബ് |
---|---|
ഭാഷ | മലയാളം |
വിഷയം | മലയാളത്തിൽ |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഡി.സി. ബുക്സ് |
ഏടുകൾ | 448 |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | 9788126407279 |
സംഗ്രഹം
തിരുത്തുകമലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.കുടുംബ അന്തരീക്ഷത്തിന്റെ ഉള്ളിൽ അടങ്ങുന്ന കാര്യങ്ങളെ "സുന്ദരികളും സുന്ദരന്മാരും "തുറന്നു കാണിക്കുന്നു. സംഘർഷ ഭരിതമായ ഒരു കാലഘട്ടത്തിന്റെ നേര്ച്ചിത്രം നോവലിൽ കാണുന്നതാണ്. നോവലിൽ ഒട്ടേറെ ചരിത്ര സംഭവങ്ങൾ കടന്നു വരുന്നു -ഖിലഫത്ത് പ്രസ്ഥാനം,2-ആം ലോക മഹായുദ്ധം, സ്വാതന്ത്ര്യ സമരം എന്നിവ എല്ലാം നോവലിന്റെ പശ്ചാത്തലമായി കടന്നു വരുന്നു. എന്ന് കരുതി ഇത് ഒരു ചരിത്ര നോവലായി കരുതി കൂടാ. ഒട്ടനവധി ചെറുതും വലുതും ആയ കഥാപാത്രങ്ങളിലൂടെ ആണ് നോവൽ മുന്നോട്ടു നീങ്ങുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
- ↑ Mohan Lal, ed. (1992). Encyclopaedia of Indian Literature: sasay to zorgot. New Delhi: Sahitya Akademi. p. 4230.