സുൽത്താൻ അഹ്മദ് മസ്ജിദ്

(Sultan Ahmed Mosque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുർക്കിയിലെ ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മസ്ജിദ് ആണ്‌ സുൽത്താൻ അഹ്മദ് മസ്ജിദ് (തുർക്കിഷ്: Sultanahmet Camii). ഇതിനകത്തെ നീലനിറത്തിലുള്ള അലങ്കാരപ്പണികൾ മൂലം നീല മസ്ജിദ് എന്ന പേരിലാണ്‌ പൊതുവേ അറിയപ്പെടുന്നത്.

സുൽത്താൻ അഹ്മദ് മസ്ജിദ്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇസ്താംബൂൾ, തുർക്കി
നിർദ്ദേശാങ്കം41°00′20″N 28°58′39″E / 41.005483°N 28.977385°E / 41.005483; 28.977385
മതവിഭാഗംഇസ്‌ലാം
രാജ്യംതുർക്കി
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിസെദെഫ്ഹാർ മുഹമ്മദ് ആഗാ
വാസ്തുവിദ്യാ തരംമസ്‌ജിദ്
വാസ്‌തുവിദ്യാ മാതൃകഇസ്‌ലാമിക നിർമ്മിതി, ഓട്ടൊമൻ ഭരണ കാലഘട്ടം
പൂർത്തിയാക്കിയ വർഷം1616
Specifications
ശേഷി10,000
നീളം72 m
വീതി64 m
മകുട ഉയരം (പുറം)43 m
മിനാരം6

ഓട്ടൊമൻ സുൽത്താൻ അഹ്മദ് ഒന്നാമന്റെ ഭരണത്തിൻ കീഴിൽ 1609-നും 1616-നുമിടയിലാണ് ഇതിന്റെ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്നും ഒരു മസ്ജിദ് ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഒരു അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. ആറ്‌ സ്തംഭങ്ങളോടുകൂടിയ ഈ മസ്ജിദ് ഒരു കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ കമാനങ്ങളും ചുമരുകളൂം അറബി അക്ഷരാലങ്കാരങ്ങൾ കൊണ്ടൂം ജനാലകൾ, നിറം കൊടുത്ത വെനീഷ്യൻ ചില്ലുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.[1]

  1. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 63. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)