സുലഗിട്ടി നരസമ്മ
കർണ്ണാടകക്കാരിയായ ഒരു വയറ്റാട്ടിയാണ് സുലഗിട്ടി നരസമ്മ (Sulagitti Narasamma(മരണം : 27 ഡിസംബർ 2018) (Kannada: ಸೂಲಗಿತ್ತಿ ನರಸಮ್ಮ). തുംകൂർ ജില്ലയിലെ പവഗഡ താലൂക്കിലെ കൃഷ്ണപുരയിൽനിന്നുമുള്ള ഇവർ 70 വർഷത്തിനിടെ സൗജന്യമായി ആധുനികവൈദ്യസൗകര്യങ്ങൾ ഒന്നുമില്ലാത്ത കർണ്ണാടകത്തിലെ പ്രദേശങ്ങളിൽ 15000 ത്തിലേറെ പ്രസവമെടുത്തിട്ടുള്ളതിനാൽ പ്രശസ്തയാണ്. ഇതിന് ഇവർക്ക് വളരെയേറെ അവർഡുകൾ ലഭിച്ചിട്ടുണ്ട്.[1][2]
സുലഗിട്ടി നരസമ്മ | |
---|---|
ജനനം | c.1920 |
ദേശീയത | Indian |
തൊഴിൽ | Midwife |
പുരസ്കാരങ്ങൾ | Padma Shri award (2018), National Citizen's award (2013), Honorary doctorate (2014) |
2012 ൽ ഇന്ത്യയിലെ ദേശീയപൗരപുരസ്കാരം നേടിയിട്ടുള്ള ഇവർക്ക് 2018 -ൽ പദ്മശ്രീയും ലഭിക്കുകയുണ്ടായി.[3][4]
ജീവിതം
തിരുത്തുകനരസമ്മയുടെ മാതൃഭാഷ തെലുഗു ആണ്. ഒരു നാടോടിഗോത്രത്തിൽനിന്നുമുള്ള ഇവർക്ക് വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. 12 -ആം വയസിൽ അഞ്ജിനപ്പയെ വിവാഹം ചെയ്ത ഇവർക്ക് 12 മക്കൾ ഉണ്ടായെങ്കിലും നാലുപേർ ചെറുപ്പത്തിലേ മരണമടഞ്ഞു. ഇവർക്ക് 22 പേരക്കുട്ടികൾ ഉണ്ട്.[5][6]
വയറ്റാട്ടി
തിരുത്തുക'സുലഗിട്ടി' എന്ന കന്നഡ വാക്കിന്റെ അർത്ഥം വയറ്റാട്ടിജോലി എന്നാണ്. തന്റെ അമ്മയായ മരിഗമ്മയിൽ നിന്നും വയറ്റാട്ടിജോലി പഠിച്ച നരസമ്മ 1940 -ൽ 20 ആം വയസ്സിൽ തന്റെ അമ്മായിയുടെ പ്രസവമെടുക്കാൻ സഹായിച്ചുതുടങ്ങിയതാണ്.
2018 - ൽ തന്റെ 97 ആം വയസ്സിൽ പ്രസവമെടുത്ത നരസമ്മ 15000 പ്രസവങ്ങൾ എടുത്ത ആളായി മാറി.[7]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുകഅവരുടെ പ്രവർത്തികൾക്കായി നരസമ്മയ്ക്ക് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്, അവയിൽ ചിലവ:
- 2012: Karnataka state government’s D Devaraj Urs award
- 2013: Kitturu Rani Chennamma award
- 2013: Karnataka Rajyotsava award[8]
- 2013: National Citizen's award of India[9]
- 2014: Honorary doctorate received from Tumkur University
- 2018: Country’s fourth highest award for civilians, the Padma Shri
അവലംബം
തിരുത്തുക- ↑ Govt. of India. "Padma Awards 2018". padmaawards.gov.in. 2018, padmaawards.
- ↑ GovOfIndia. "Story of Dr. Sulagatti Narasamma, Janani Amma – Padma Awardee 2018 in Social Work". Online Edition MyGov India. 2018, MyGov India.
- ↑ Staff. "Photos: Illaiyaraja, Ghulam Mustafa Khan, 41 others given Padma awards". Online Edition of Zee News. 2018, Express News Service.
- ↑ India.com News Desk. "MS Dhoni, Pankaj Advani Conferred With Padma Bhushan; Complete List". Online Edition of india.com. 2018, india.com.
- ↑ H Devaraja. "Dr Narasamma reads gentle pulse of foetus". Online Edition of newindianexpress, dated 04 February 2018. 2018, Express News Service.
- ↑ Prajwal Bhat. "Meet the Padma awardee from K'taka who helped deliver babies for 70 yrs, free of cost". Online Edition of thenewsminute. 2018, thenewsminute.
- ↑ deccanchronicle.com News Desk. "Sulagitti admitted to Bengaluru hospital". Online Edition of deccanchronicle.com. 2018, deccanchronicle.com.
- ↑ DHNS. "Ko Channabasappa among 58 Rajyotsava awardees". Online Edition of deccanherald.com. 2013, deccanherald.com.
- ↑ Ministry of Social Justice & Empowerment. "The President Confers First National Award for Senior Citizens – Vayoshreshtha Samman, 2013". Govt. of India official press release. 2013, pib.nic.in.