സുകുമാർ
(Sukumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാസ്യസാഹിത്യകാരൻ, ഹാസ്യചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് സുകുമാർ എന്ന പേരിലെഴുതുന്ന എസ്. സുകുമാരൻ പോറ്റി (ജനനം : 9 ജൂലൈ 1932). കേരള സാഹിത്യ അക്കാദമിയുടേയും ഈവി സ്മാരക സമിതിയുടേയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സുകുമാർ | |
---|---|
ജനനം | ആറ്റിങ്ങൽ, തിരുവനന്തപുരം, കേരളം | ജൂലൈ 9, 1932
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഹാസ്യസാഹിത്യകാരൻ, കാർട്ടൂണിസ്റ്റ് |
ജീവിതരേഖ
തിരുത്തുക1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായി ജനിച്ചു. ബാല്യകാലം തിരുവനന്തപുരത്ത് ചെലവഴിച്ചു. ബിരുദധാരിയാണ്. ഡി.ഐ.ജി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. [1]
കൃതികൾ
തിരുത്തുകഹാസ്യനോവൽ
തിരുത്തുക- സർക്കാർ കാര്യം[2]
- കോടമ്പക്കം
- പ്ലഗ്ഗുകൾ
- അ
- കൂത്തമ്പലം
- കുടുമ
- ഒട്ടിപ്പോ.
ഹാസ്യകഥകൾ
തിരുത്തുക- ഒരു നോൺ ഗസറ്റഡ് ചിരി
- രാജാകേശവദാസൻ
- ഞാൻ എന്നും ഉണ്ടായിരുന്നു
- സുസ്മിതം
- ഓപ്പറേഷൻ മുണ്ടങ്കുളം
- ഹാസ്യം സുകുമാരം
- അട്ടയും മെത്തയും
- ഊളനും കോഴിയും
- കൊച്ചിൻ ജോക്ക്സ്
- കാക്കിക്കഥകൾ
- സുകുമാർ കഥകൾ
- അഹം നർമ്മാസ്മി
- ഹാസ്യപ്രസാദം.
ഹാസ്യലേഖനങ്ങൾ
തിരുത്തുക- പൊതുജനം പലവിധം (2 ഭാഗം)
- ജനം
- കഷായവും മേമ്പൊടിയും
- കഷായം (2 ഭാഗം)
- ചിരിചികിത്സ
- സുകുമാര ഹാസ്യം.
ഹാസ്യനാടകം
തിരുത്തുക- സോറി റോങ് നമ്പർ
- തല തിരിഞ്ഞ ലോകം
- ഒത്തുകളി.
ഹാസ്യനോവലെറ്റ്
തിരുത്തുക- സ്ത്രീകൾക്കു മാത്രം – പുരുഷത്താർക്കും,
ഹാസ്യകവിതകൾ
തിരുത്തുക- വായിൽ വന്നത് കോതയ്ക്ക് പാട്ട്
- കാവ്യം സുകുമാരം.
ഹാസ്യചിത്രസമാഹാരം
തിരുത്തുക- ഡോ.മനശ്ശാസ്ത്രി
- സുകുമാർ ടൂൺസ്.
പുരസ്കാരങ്ങൾ
തിരുത്തുക- 1996 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (വായിൽ വന്നത് കോതയ്ക്ക് പാട്ട്)
- ഈവി സ്മാരക സമിതിയുടെ പുരസ്കാരം
അവലംബം
തിരുത്തുക- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 504. ISBN 81-7690-042-7.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-03-07.