സ്ട്രാറ്റോസ്ഫിയർ

(Stratosphere എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ട്രോപ്പോസ്ഫിയറിന് മുകളിലായാണ് അന്തരീക്ഷത്തിന്റെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയർ ആരംഭിക്കുന്നത്. ഈ മണ്ഡലം ഏകദേശം 50 കി.മീ ഉയരം വരെ വ്യാപിച്ചിരിക്കുന്നു. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഊഷ്മാവിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടാതെ നിലനിൽക്കുന്നു. എന്നാൽ 50 കി.മീറ്ററിനടുത്തെത്തുന്തോറും താപനില ഉയർന്നു വരുന്നതായി കാണാം. ഈ മണ്ഡലത്തിൽ മേഘങ്ങളില്ല നീരാവിയും പൊടിപടലവും ഇല്ലെന്നു തന്നെ പറയാം. സ്ട്രാറ്റോസ്ഫിയറിൽ വായുവിന്റെ ചലനം തിരശ്ചീന തലത്തിലാണ്. മർദ്ദവ്യത്യാസമുള്ള വായു അറകളിൽപ്പെട്ട് അപകടം സംഭവിക്കാതിരിക്കാൻ വിമാനങ്ങൾ മിക്കവാറും ട്രോപ്പോസ്ഫിയറിനു മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഏതാണ്ട് 50 കിമീറ്ററിനടുത്തും മുകളിലോട്ടു മുള്ള ഭാഗം സ്ട്രാറ്റോസ്ഫിയർ എന്ന് അറിയപ്പെടുന്നു. അന്തരീക്ഷത്തിൽ ഏതാണ്ട് 30 കി.മീറ്റർ മുതൽ 50 കി.മീറ്റർ വരെ ഉയരത്തിൽ ഓസോൺ കാണപ്പെടുന്നു. ഓസോൺ പാളിയാണ് സൂര്യനിൽ നിന്ന് ഭൂമിയിലേക്കു പ്രവഹിക്കുന്ന അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ജൈവമണ്ഡലത്തെ സംരക്ഷിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സ്ട്രാറ്റോസ്ഫിയർ&oldid=2367334" എന്ന താളിൽനിന്ന് ശേഖരിച്ചത്